നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

കൈ കോർത്തു നടക്കാം

ജീവിതായോധനത്തിന് മഴയും വെയിലും  സാരമാക്കാതെ ചോപ്പടകളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവിലും അന്തിയുറങ്ങിയും ഗോവണികൾ കയറിയിറങ്ങിയും  കുടുംബവും അതോടൊപ്പം ഒരു ഗ്രാമവും പരുവപ്പെടുത്താൻ കഠിന പ്രയത്നം ചെയ്ത ഒരു പൂർവ്വ തലമുറയുടെ നിഷ്‌കളങ്കവും ഫലമിച്ഛിക്കാത്തതുമായ സേവനങ്ങളുടെ മൂർദ്ധാവിൽ ചവിട്ടി നിന്നു കൊണ്ടേ ഈ തലമുറയുടെ സേവനങ്ങളും നേട്ടങ്ങളും വായിക്കാനാകൂ...

സ്വന്തം കുടുംബത്തെ പോലും മറന്ന്‌ മദ്രസ്സയുടെയും പള്ളിയുടെയും കാര്യങ്ങൾക്ക്‌ വേണ്ടി ഓടി നടന്നവരും ഉണ്ടായിരുന്നു എന്നതിന് ജിവിക്കുന്ന തെളിവുകൾ ഇന്നുമുണ്ട്‌ . ഒരു പക്ഷെ നമുക്കിത് അതിശയോക്തിയായി തോന്നാം. പൂർവ്വികരുടെ ത്യാഗോജ്വലമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുകയും അവർക്ക്‌ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം നമുക്കീ...വേളയിൽ.

സാങ്കേതികതയിലും സാമ്പത്തികതയിലും ഒരു പാട് സാധ്യതകൾ ഉള്ള ഈ കാലഘട്ടത്തിൽ പ്രവാസികളായ നമുക്ക്‌ ഇനിയും ഒരു പാട് കാതങ്ങൾ പിന്നിടാനുണ്ട് പഴയ തലമുറയുടെ സേവനങ്ങൾക്കൊപ്പമെത്താൻ...

മഹല്ലിലെ പാർപ്പിട സമുച്ചയത്തിനെന്ന  പോലെ ഇനിയും മഹല്ലിലെ പുരോഗമനപരമായ പ്രവർത്തനങ്ങളിൽ നമുക്ക് പങ്കു ചേരാം.
ക്ഷമയോടെ...സാഹോദര്യത്തോടെ ...ഒത്തൊരുമയോടെ ....കൈ കോർത്തു നടക്കാം....!
സ്നേഹപൂർവ്വം
ഉമ്മർ കാട്ടിൽ