നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

അനര്‍‌ഘ നിമിഷങ്ങള്‍

നൂറ്റാണ്ടുകളുടെ പഴക്കമുള്ള മഹല്ല്‌ തിരുനെല്ലുരിന്‌ പറയാനൊരായിരം കഥകളുണ്ട്.കഥകള്‍ക്ക്‌ പിന്നിലും കഥകളുണ്ട്‌.സാമൂഹിക പരമായും സാമ്പത്തികമായും അഭിവൃദ്ധിയൊന്നും ഇല്ലാത്ത നാളുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടമായി അറുപതുകളുടെ അവസാനം എന്നു നിജപ്പെടുത്താവുന്നതാണ്‌.1969 ലാണ്‌ ചിരപുരാതനമായ ഇടുകാവില്‍ പള്ളി ആധുനിക രൂപ ഭാവങ്ങളില്‍ ആദ്യം പുതുക്കി പണിതത്‌.അതിനുള്ള സാമ്പത്തിക സമാഹരണം മുഖ്യമായും ബോം‌ബെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട്‌ മുപ്പത്തിയഞ്ച് വര്‍‌ഷത്തിനു ശേഷം 2007 ല്‍ നടന്ന ക്രമീകരണങ്ങള്‍ക്കും ഭാഗികമായ പുനര്‍ നിര്‍‌മ്മാണത്തിനുമുള്ള സമാഹരണം പ്രവാസ ലോകത്തെ കേന്ദ്രികരിച്ചായിരുന്നു.ഇതിനൊക്കെ ചുക്കാന്‍ പിടിച്ചത്‌ ഇപ്പോഴത്തെ ആദരണീയനായ പ്രസിഡണ്ട്‌ കെ.പി അഹമ്മദ്‌ ഹാജിയായിരുന്നു.ഇടക്കാലത്ത്‌ വെച്ച് നേതൃത്വം മാറി. 2014 ല്‍ വീണ്ടും കെ.പി അഹമ്മദ്‌ഹാജി നേതൃ സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.ഈ കാലയളവിലാണ്‌ സ്ഥിര വരുമാന മാര്‍ഗം എന്ന ചിരകാല സങ്കല്‍‌പത്തിന്‌ ചിറക്‌ മുളക്കാന്‍ തുടങ്ങിയത്.

വരും ദിവസങ്ങളില്‍ ഈ സദുദ്യമം മഹല്ലിന്‌ സമര്‍പ്പിക്കും.ബഹളങ്ങളില്ലാത്ത നിസ്വാര്‍ഥ സേവനങ്ങളാണ്‌ ഹാജിയുടെ നേതൃത്വം മഹല്ലിന്‌ കാഴ്‌ച വെച്ചിട്ടുള്ളത്‌.

പഴയ കാല ദരിദ്ര സമ്പന്നരായ കാരണവന്മാരുടെ ശ്രമങ്ങളും സദുദ്യമങ്ങളും താരതമ്യം ചെയ്‌തു നോക്കിയാല്‍ കൊട്ടി ഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാല സൗകര്യങ്ങളുടെയും സമ്പന്നതയുടെയും പിച്ചള തെളിഞ്ഞു കാണാം എന്നതത്രെ യാഥാര്‍ഥ്യം. 

ഈ പുതിയ ചരിത്രത്താളിലെ അനര്‍ഘ നിമിഷങ്ങള്‍‌ക്ക്‌ ഭാവുകങ്ങള്‍.അല്ലാഹു നാം ഏവരേയും അനുഗ്രഹിക്കുമാറാകട്ടെ.
ഹമീദ്‌ ആര്‍.കെ
മീഡിയാ വിഭാഗം
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍