ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

നന്മയുടെ പ്രസാരണം

ജീവല്‍ സ്പര്‍ക്കായ സംസ്‌കാരം സുഗന്ധ പൂരിതമത്രെ.അതിന്റെ കര്‍‌മ്മ സരണികളും അങ്ങിനെ തന്നെയായിരിക്കും.എന്നാല്‍ യഥാര്‍ഥ ചൈതന്യം നഷ്ടപ്പെട്ടാല്‍ അതിന്റെ സാന്നിധ്യമറിയിക്കാന്‍ ചീഞ്ഞു നാറുകയല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുകയും ഇല്ല.
ഒരാള്‍ കൊല്ലപ്പെട്ടു. ഘാതകര്‍ ശവശരീരം ആരും കാണാതിരിക്കാന്‍ ആള്‍പെരുമാറ്റമില്ലാത്ത ഒരിടത്താണ് ഉപേക്ഷിച്ചത്. തന്നെ അന്വേഷിച്ച് ബന്ധുമിത്രാധികള്‍ എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്നായിരുന്നു പരേതന്റെ വേവലാധി. അധികം താമസിയാതെ ബന്ധുക്കള്‍ തന്നെ കണ്ടെത്തിയിരുന്നെങ്കില്‍ എന്ന് ശവം വല്ലാതെ ആശിച്ചു. ആരേയും കാണാത്ത അവസ്ഥയില്‍ എത്രയും പെട്ടെന്ന് ചീഞ്ഞു നാറിയെങ്കില്‍ ദുര്‍ഗന്ധം വഴി കുടുംബക്കാര്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയുമല്ലോ എന്നായി ശവം. തുര്‍ക്കി എഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞ വരികളാണിത്. ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടവന്‍ തന്റെ സാന്നിധ്യം അറിയിക്കുന്നത് ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടാണ്, അല്ലങ്കില്‍ അയാളുടെ ഏറ്റവും വലിയ പ്രതീക്ഷ അളിഞ്ഞു നാറുക എന്നതിലാണ്.
സത്കര്‍മ്മങ്ങളില്‍ നിരതരാകുന്നവരുടെ സാന്നിധ്യം ആരും ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും പ്രസരിച്ചു കൊണ്ടിരിക്കും.നന്മേച്ചുക്കളായ ഒരു നേതൃനിര നന്മയുടെ ഒരു വഴിയടയാളം നാടിന്‌ സമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ അനുമോദനങ്ങള്‍.മനസ്സുരുകിയുള്ള പ്രാര്‍‌ഥനകളും.
ഷം‌സുദ്ധീന്‍ പുതിയ പുരയില്‍