ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

സന്തോഷത്തിന്റെ നിമിഷങ്ങള്‍

ക്ഷേമം നേരുന്നു.സന്തോഷം വരുമ്പോളും ദുഖം വരുമ്പോളും വായിക്കാൻ പറ്റുന്ന ഒരു വരി പലപ്പോഴും നാം വാട്ട്സ് ആപ്പിൽ കണ്ടിരിക്കും."ഈ സമയവും കടന്ന് പോവും"തീർച്ചയായും ഏറെ ചിന്തികേണ്ട വാചകമാണ് ഇത്. സമയം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാറില്ല.നാളെയുടെ ലേകത്ത് നാം ഇന്ന് ചെയ്ത നന്മകൾ മാത്രമെ നമ്മെ സംരക്ഷിക്കുകയുള്ളൂ.ആ സംരക്ഷണം വേണമെന്ന ചിന്തയുള്ളവരിൽ നിന്ന് പിരിച്ചെടുത്ത് ഉണ്ടാക്കിയ മന്ദിരം കാണുമ്പോൾ മനസിന് വലിയ സന്തോഷം തോന്നുന്നു.അല്ലാഹുവിന്റെ പ്രതിഫലത്തിന് മാത്രമായി പ്രവർത്തിച്ച് ഈ ഉദ്യമം വിജയിപ്പിച്ച എല്ലാവരേയും അഭിനന്ദിക്കാൻ ഞാനും എന്റെ സഹപ്രവർത്തകരും ഈ വേള ഉപയോഗിക്കുന്നു.
സസ്നേഹം
ഹുസൈൻ കാട്ടിൽ
യു.എ.ഇ തിരുനല്ലൂർ കൂട്ടായ്മ.