ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

സ്‌നേഹ സന്തോഷങ്ങള്‍

അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും സദാ വര്‍‌ഷിക്കുമാറാകട്ടെ. മഹല്ല്‌ തിരുനെല്ലൂരിന്റെ  പുതിയകാല ചരിത്രത്തിലെ ഒരു നാഴികക്കല്ല്‌ എന്നു വിശേഷിപ്പിക്കാനാവുന്ന മഹത്തായ ഒരു ദൗത്യ നിര്‍‌വഹണത്തിന്റെ സന്തോഷ ദായകമായ പരിസമാപ്‌തിയില്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ സ്‌തുതിക്കട്ടെ.

കെട്ടിടങ്ങളും ഇത്തരം മന്ദിരങ്ങളും സ്ഥാപനങ്ങളും പ്രത്യക്ഷ രൂപങ്ങള്‍ മാത്രമാണ്‌.നാട്ടുകാര്‍ തമ്മിലുള്ള പരസ്‌പര സൗഹൃദ ബന്ധങ്ങള്‍ സസൂക്ഷ്‌മം കെട്ടി പൊക്കാനും ഭദ്രമാക്കാനും സാധ്യമായാല്‍ മാത്രമേ ഇതു പോലുള്ള പദ്ധതികള്‍ക്ക്‌ പോലും പ്രസക്തിയുണ്ടാകുകയുള്ളൂ.
മഹല്ല്‌ വിഭാവന ചെയ്‌ത പാര്‍‌പ്പിട സമുച്ചയത്തിന്റെ പൂര്‍‌ത്തീകരണത്തില്‍ എല്ലാം മറന്നു കൂടെ നിന്ന മഹല്ല്‌ പ്രതിനിധികള്‍ക്കും പ്രവര്‍‌ത്തകര്‍‌ക്കും നാട്ടുകാര്‍‌ക്കും നന്ദി പ്രകാശിപ്പിക്കുകയും പ്രവര്‍‌ത്തനങ്ങള്‍ പ്രതിഫലാര്‍‌ഹമാകട്ടെ എന്നു പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.പദ്ധതിയുടെ സാക്ഷാത്കാരത്തിന്‌ സാധ്യമായ രീതിയില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌ത തിരുനെല്ലൂര്‍ പ്രവാസികളുടെ സാരഥികള്‍‌ക്കും പ്രതിനിധികള്‍ക്കും അം‌ഗങ്ങള്‍ക്കും ഇത്തരുണത്തില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.ഒപ്പം നമ്മുടെ ഓരോരുത്തരുടേയും കര്‍‌മ്മങ്ങള്‍ സ്വീകര്യയോഗ്യമാകാന്‍ അല്ലാഹുവിനോട്‌ അകമഴിഞ്ഞ്‌ പ്രാര്‍ഥിക്കുന്നു.
ഫിബ്രുവരി 27 വൈകുന്നേരം 4.30 ന്‌ സൗഹൃദ സായാഹ്നത്തിലും സം‌ഗമത്തിലും പങ്കെടുത്ത്‌ പാര്‍പ്പിട സമുച്ചയത്തിന്റെ സമര്‍‌പ്പണ വേളയെ പ്രൗഢ ഗം‌ഭീരമാക്കണെമെന്നു അഭ്യര്‍‌ഥിച്ചു കൊണ്ടും,സ്‌നേഹ സന്തോഷങ്ങള്‍ പങ്കുവെച്ചു കൊണ്ടും ചുരുക്കുന്നു.

കെ.പി.അഹമ്മദ്‌,
പ്രസിഡണ്ട്‌,
മഹല്ല്‌ തിരുനെല്ലൂര്‍.

(ബഹുമാന്യനായ പ്രസിഡണ്ട്‌ കെ.പി അഹമ്മദ്‌ ഹാജിയെ നേരില്‍ സന്ദര്‍‌ശിച്ച്‌ അന്‍സാര്‍ അബ്‌ദുല്‍ അസിസ്‌ തയാറാക്കിയത്.)