നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

മഹനീയമായ അവസരങ്ങള്‍

ധിഷണാ ശാലികള്‍ ആശയങ്ങള്‍ മനനം ചെയ്യും.ശരാശരി സാധാരണക്കാര്‍ സം‌ഭവങ്ങളെ വിശകലനം ചെയ്യും.അപക്വമതികള്‍ വ്യക്തികളെ കുറിച്ച്‌ ചര്‍‌വ്വിത ചര്‍വ്വണം ചെയ്യും.എന്നതത്രെ പണ്ഡിത മതം.വിഭാവനകളുടെ വെളിച്ചത്തിലും തെളിച്ചത്തിലും ഏറെ ദൂരം മനസ്സ്‌ പായിക്കന്നവരുണ്ട്‌.സം‌ഭവങ്ങളെ വിലയിരുത്തി സം‌സരിക്കുന്നവരുണ്ട്‌.വ്യക്തികളെ കുറിച്ച്‌ വാതോരാതെ സം‌സാരിക്കുന്നവരുണ്ട്‌.ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെടാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ വിഭാഗത്തിലെങ്കിലും ആയിരിക്കുക.എന്നത് കാലത്തിന്റെ തേട്ടമത്രെ.

മഹനീയമായ അവസരങ്ങളാണ്‌ അവതരണത്തിന്‌ മാറ്റു കൂട്ടുന്നത്‌.അതു കൊണ്ട്‌ പെരിങ്ങാടിന്റെ സന്തോഷത്തിന്റെ നാള്‍‌വഴികളില്‍ മഹാന്മാരുടെ വായ്‌താരികളില്‍ നിന്ന്‌ കടമെടുത്തതാണെങ്കിലും ചിലത് കുറിച്ചെന്നു മാത്രം.

ആശം‌സകളോടെ.ആശീര്‍വാദങ്ങളോടെ.അതിലുപരി പ്രാര്‍‌ഥനയോടെ
അബ്‌ദുല്‍ ജലീല്‍ വി.എസ്