ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

കാവ്യ നീതിയെ പാടിപ്പുകഴ്‌ത്താം

സാഹചര്യങ്ങളും സന്ദര്‍ഭകങ്ങളും മനുഷ്യരുടെ ജീവിതത്തിലെ നിമിത്തങ്ങളാണ്‌.ചില നിമിത്തങ്ങള്‍ വരാനിരിക്കുന്ന സം‌ഭവ ബഹുലമായ പലതിന്റെയും കാലൊച്ചയായേക്കാം.മരത്തില്‍ നിന്നും ഒരു പഴം വീഴുന്നത് നിസ്സാരമായിരിക്കാം.എന്നാല്‍ മണ്ണില്‍ പതിക്കാനുള്ള കാരണം തിരക്കുക എന്നത് സാരമായ ഒരു ശാസ്‌ത്രാന്വേഷണത്തിന്റെ നാന്ദിയായിരുന്നു.പ്രത്യക്ഷത്തില്‍ കാണുന്ന അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളേക്കാള്‍ പ്രസ്‌തുത സം‌ഭവത്തിലേയ്‌ക്ക്‌ നയിച്ച കാര്യകാരണങ്ങളെ വിലയിരുത്തുന്നവരുണ്ടാകാം.അത്തരം വിലയിരുത്തലുകളും അന്വേഷണങ്ങളും ഇപ്പോള്‍ നാം ആസ്വദിച്ചതിലും എത്രയോ മടങ്ങ്‌ വിപുലവും വിശാലവുമായ ഒരു പദ്ദ്ധതിക്കുള്ള കാര്യ കാരണമായേക്കാം.

ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാല്‍ പ്രത്യക്ഷത്തില്‍ വീണു കിടക്കുന്ന മാമ്പഴത്തെ ആസ്വദിക്കുന്നതോടൊപ്പം വൃക്ഷ ശിഖിരങ്ങളെ ആടിയുലച്ച കാറ്റിനെക്കുറിച്ചും പ്രചോദനം നല്‍‌കിയ കാവ്യ നീതിയെ കുറിച്ചും ഓര്‍‌മ്മയുണ്ടായിരിക്കണം.എങ്കിലേ മണ്ണില്‍ മാത്രം മുഖം കുത്തിയ ചിന്തകള്‍ വാനോളം അല്ല അതിലും ആഴത്തില്‍ പറന്നുല്ലസിക്കുകയുള്ളൂ.

വിഭാവനയില്‍ പതിച്ച മാമ്പഴം നമുക്ക്‌ ആസ്വദിക്കാം.വീശിയടിച്ച കാറ്റിനെ കുറിച്ച്‌ ആഹ്‌ളാദം പങ്കിടാം.ഇതെല്ലാം സാധിപ്പിച്ച കാവ്യ നീതിയെ പാടിപ്പുകഴ്‌ത്താം.
ആശം‌സകളോടെ
സലീം നാലകത്ത്
ട്രഷറര്‍ 

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍