ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

അനർഘ നിമിഷങ്ങളിലേക്ക്..

പ്രിയ മഹല്ല് പ്രവാസി സഹോദരങ്ങളെ,നമ്മുടെ മഹല്ലിന് ഒരു സ്ഥിര വരുമാനത്തിന് വേണ്ടിയുള്ള സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചിരിക്കുകയാണല്ലോ.ഇതിന്റെ വിജയകരമായ സാക്ഷാത്ക്കാരത്തില്‍ നാം ഓരോ മഹല്ല് നിവാസിക്കും  പ്രവാസിക്കും ഒരുപോലെ സന്തോഷത്തിനും സംതൃപ്തിക്കും ആശ്വാസത്തിനും പ്രതീക്ഷക്കും അവകാശമുണ്ട്. ഇതിന്റെ വിജയത്തിൽ നാം ഏവരും സമന്മാരാണ്. നമുക്ക് സർവശക്തനായ അള്ളാഹുവെ സ്തുതിക്കാം.അൽഹംദുലില്ലാഹ്.ഈ  മനോഹര സൗധത്തിന്റെ സമർപ്പണ കർമ്മവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പ്രതികരണങ്ങൾ, സന്ദേശങ്ങൾ, ഹൃദയസ്പര്ശിയായിട്ടുള്ളതും സാരസമ്പൂര്‍ണവുമായിട്ടുള്ളതാണ്. ബഹുമാനപ്പെട്ട ഖ്യു.മാറ്റ് പ്രസിഡന്റ് ഷറഫു ഹമീദ്, ജനറൽ സെക്രട്ടറി ശിഹാബ് എം ഐ, ബഹുമാനപ്പെട്ട മാറ്റ് അബുദാബി പ്രസിഡന്റ് ഉമ്മർ കാട്ടിൽ,യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്മ പ്രസിഡന്റ് ബഹുമാനപ്പെട്ട  ഹുസൈൻ കാട്ടിൽ എന്നിവരുടെ സന്ദേശങ്ങൾ, അവരുടെ മനസ്സിൽ നിന്ന് ബഹിർഗമിക്കുന്ന കുളിരരുവി പോലെ, കാട്ടാറു പോലെ മനോഹരവും ചേദോഹരവും ആനന്ദ ദായകവുമാണ്. ആയിരമായിരം അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ. ഇനിയും നല്ല നല്ല പ്രതികരണങ്ങൾക്ക്  കാതോർത്തു കൊണ്ട് സന്തോഷത്തിന്റെയും സായൂജ്യത്തിന്റേതുമായ സമർപ്പണ കർമ്മത്തിന്റെ അനർഘ നിമിഷങ്ങളിലേക്ക്  ഒരിക്കൽക്കൂടി ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
എന്ന്
ജമാൽ ബാപ്പുട്ടി
ജനറല്‍ സെക്രട്ടറി
മഹല്ല്‌ തിരുനെല്ലൂര്‍