ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

കായൽ തീരത്തൊരു മണി സൗധം....

തിരുനെല്ലൂരിന്റെ ഹരിത ശോഭ നിറഞ്ഞു നിൽക്കുന്ന കായൽ  തീരത്തൊരു മണി  സൗധം.........
പ്രിയരെ,തിരുനെല്ലൂർ ഗ്രാമം ഒരു വേളക്കിപ്പുറം ഇന്നേവരെ ദർശിക്കാത്ത ഒരു സദുദ്യമ ത്തിന്റെ പരിസമാപ്തിയിലെത്തി നിൽക്കുകയാണ്.പ്രവാസ ഭൂമിയിൽ താമസിക്കുന്നവരിലും, ജന്മ നാട്ടിലും അതിന്റെ മാറ്റൊലി പരകാരുണ്യവാനായ അള്ളാഹുവിന്റെ കൃപയാൽ നമ്മുക്ക് ദർശിക്കുവാൻ കഴിയുന്നുണ്ട്.'ഐക്യമത്യം മഹാബലം' എന്ന തത്വം നമുക്കിവിടെ മനസ്സിലാക്കിത്തരുവാൻ  ആരും എവിടെയും അന്വേഷിച്ചു നടക്കേണ്ടതില്ല ഈ സൗധത്തിലൂടെ വെറുതെയൊന്ന്  കണ്ണോടിച്ചാൽ മതി.ഈയൊരു ചരിത്ര മുഹൂർത്തത്തിന്ന്  സാക്ഷ്യം വഹിക്കുവാൻ ഞാനുമുണ്ട് നിങ്ങളുടെകൂടെ എന്നോതികൊണ്ട്  പടിഞ്ഞാറു സ്ഥിരമാക്കിയിട്ടുള്ള  കായലോളങ്ങളും ,മന്ദ മാരുതനും സൗധത്തെ തഴുകികൊണ്ട്  ധന്യമാക്കുന്നു.

സ്വയം പര്യാപ്തതയിലേക്ക് മഹല്ലിനെ വളർത്തിയെടുക്കാനുള്ള  ദീര്‍ഘവീക്ഷണത്തിലൂന്നിയ പരിഷ്കര്‍ത്താക്കളുടെ കൈയൊപ്പ് തെളിമയോടെ നമുക്കിവിടെ ദർശിക്കാം. വിശിഷ്യാ ബഹുമാനപ്പെട്ട പ്രസിഡന്റ് കെ.പി അഹമ്മദ് ഹാജിയുടെ നേതൃത്വ പാഠവം, ചിട്ടയായ പ്രവർത്തനത്തിലൂടെ മഹല്ല് നിവാസികളെയും,തിരുനെല്ലൂരിലെ പ്രവാസ സംഘടനകളെയും ഒരുമിച്ച് കോർത്തിണക്കികൊണ്ട്  ഈ പദ്ധതി മഹല്ലിന്നുവേണ്ടി സമർപ്പിക്കുമ്പോൾ അതിന്നു പിന്നിൽ പ്രവർത്തിച്ച മഹല്ല് സാരഥികളുടെ ഈ കഠിനാധ്വാനത്തിനും , നിശ്ചയദാർഢ്യത്തിനും എല്ലാ വിധ  ആശംസകൾ നേരുന്നു..

ഈ ഉദ്യമത്തിന്നു വേണ്ടി തടിയാലും,സമ്പത്തിന്നാലും സഹായിച്ചവർ എത്രയോ ഭാഗ്യവാൻമാർ  എല്ലാവർക്കും   തക്കതായ പ്രതിഫലം സർവ്വ ശക്തനും,പരമകാരുണ്യകനുമായ  അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ .നമ്മളെല്ലാവരെയും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ.നമ്മിൽ നിന്നും മണ്മറഞ്ഞു പോയ നമ്മുടെ പൂർവ്വികരുടെ ഖബറിടങ്ങൾ വിശാലമാക്കികൊടുക്കട്ടെ. നമ്മളെയും,അവരെയും സ്വർഗ്ഗത്തിന്റെ പൂന്തോപ്പിൽ ഈ പ്രപഞ്ച സൃടാവ്  ഒരുമിച്ചു കൂട്ടട്ടെ.എന്നു പ്രാർത്ഥിച്ചു കൊണ്ട് പ്രിയ സഹോദരങ്ങൾക്ക്  നന്മയുടെ സ്മരണകൾ നമ്മുടെ ഉള്ളങ്ങളിൽ ഉണർത്തിക്കൊണ്ട് ... നിങ്ങൾക്കേവർക്കും ഞങ്ങൾ നേർന്നുകൊള്ളട്ടെ.

മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ (MAT) അബൂദാബിക്കു വേണ്ടി
പ്രസിഡണ്ട് : ഉമ്മർ കാട്ടിൽ
ജ.സെക്രട്ടറി : ഷിയാസ് അബൂബക്കർ