ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

ആശം‌സകളോടെ

അല്ലാഹുവിന്‌ സ്‌തുതി.നമ്മുടെ മഹല്ല് കമ്മറ്റി വിഭാവന ചെയ്‌ത്‌ നിർമ്മാണം പൂർത്തീകരിച്ച് പാർപ്പിട സമുച്ചയം ഏതാനും ദിവസങ്ങൾക്കുളളിൽ മഹല്ലിന് സമർപ്പിക്കുകയാണ്.ഈ സമയത്ത് നമ്മുടെ പൂർവ്വീകരായ സഹോദരങ്ങളുടെ സേവനം വളരെ ആഴത്തിൽ ഓർത്തെടുക്കേണ്ട ഒന്നാണ്.പലരും അത് വിസ്മരിക്കുന്ന സമയത്താണ് മഹല്ല് കമ്മറ്റിയിലെ അംഗം അവസരോചിതമായി ഓര്‍ത്തെടുക്കുകയും കുറിക്കുകയും ചെയ്‌തത്‌.ബോംബെയിലെ മദ്രസ്സാ റൂം അതൊരു വലിയ സ്രോതസ്സായിരുന്നു നമ്മുടെ മഹല്ലിൻറെ നിത്യ വരുമാനത്തിന്.പലരും ഇന്ന് ജീവിച്ചിരിക്കുന്നു.നാഥൻ ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ.മരണപ്പെട്ടവരുടെ പരലോക ജീവിതം സൗഭാഗ്യ പൂര്‍‌ണ്ണമാക്കി കൊടുത്ത്‌ അനുഗ്രഹിക്കട്ടെ.എല്ലാവരുടേയും പ്രവർത്തനങ്ങൾ നാഥൻ സ്വീകരിക്കുമാറാകട്ടെ.
 ആശം‌സകളോടെ..
അബൂഹനീഫ തട്ടുപറമ്പില്‍