ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

അനുഗ്രഹീതം

തിരുനെല്ലുരിന്‌ ദൗര്‍‌ഭാഗ്യകരമെന്നോണം നഷ്‌ടപ്പെട്ട ബോം‌ബെ സ്രോതസ്സിന്‌ ശേഷം വീണ്ടും ഒരു പുതിയ അധ്യായം.തികച്ചും അഭിമാനകരമായ ഒരു സൗധവും സംരം‌ഭവും നാടിന്‌ സമര്‍‌പ്പിക്കാന്‍ പ്രചോദനമായ സകല സാഹചര്യങ്ങളും അനുഗ്രഹീതം.ഈ ദൗത്യ നിര്‍വഹണത്തിന്റെ അരങ്ങിലും അണിയറയിലും ആത്മാര്‍‌ഥമായി ഇറങ്ങിത്തിരിച്ചവരെ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
ഒപ്പം നമ്മുടെ ഗ്രാമത്തിന്റെ ഇത്തരം സുവര്‍‌ണ്ണ നിമിഷങ്ങള്‍‌ക്ക്‌ മിഴിവേകാന്‍ കണ്ണും കാതും കൂര്‍‌പ്പിച്ച്‌ നിരന്തരം അക്ഷര സല്ലാപം സപര്യയാക്കിയ ദിതിരുനെല്ലുരിന്റെ പ്രശം‌സനീയമായ സേവനങ്ങള്‍ പ്രതിഫലനങ്ങള്‍ സൃഷ്‌ടിക്കട്ടെ.പ്രാര്‍‌ഥനയോടെ.ആശംസകളോടെ
എ.കെ.ഹുസൈന്‍
പ്രസിഡണ്ട്‌
മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്.