ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Notice Board

തിരുനെല്ലൂര്‍:തീര ദേശ ഗ്രാമത്തെയും പരിസര ഗ്രാമങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാകാനാണ്‌ ദി മീഡിയ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ വിവരങ്ങളും വിശേഷങ്ങളും പ്രദേശത്തെ വിവിധ ആശയാദര്‍‌ശങ്ങളെ പ്രതിനിധീകരിക്കുന്ന സം‌ഘടനകളുടെ വാര്‍‌ത്തകളും വാര്‍‌ത്താവലോകനങ്ങളും ദി മീഡിയയില്‍ ഇടം നല്‍‌കും.തീര ദേശ ഗ്രാമങ്ങളിലെ സ്വദേശ വിദേശ വര്‍‌ത്തമാനങ്ങള്‍‌ക്കായി ദി മീഡിയയുടെ ബ്ലോഗും പേജും സന്ദര്‍‌ശിക്കുക.
അസീസ്‌ മഞ്ഞിയില്‍