ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 29 June 2015

സഹായ ഹസ്‌തം

തിരുനെല്ലൂര്‍:മഹല്ലു തിരുനെല്ലൂര്‍ പരിധിയില്‍ തുടര്‍ വിദ്യാഭ്യാസത്തിന്‌ പ്രയാസപ്പെടുന്നവര്‍‌ക്കും ചികിത്സാ ചെലവിന്‌ ബുദ്ധിമുട്ടുന്നവര്‍‌ക്കും സഹായ ഹസ്‌തം നല്‍‌കുന്ന പദ്ധതിയെക്കുറിച്ച്‌ ചില സുമനസ്സുകള്‍ ദിതിരുനെല്ലുരുമായി ആശയവിനിമയം നടത്തിയിരുന്നു.വളരെ ലളിതമായ വിവാഹങ്ങളില്‍ അര്‍‌ഹരായവര്‍‌ക്ക്‌ ഉപഹാരങ്ങള്‍ നല്‍‌കാനും പദ്ധതിയുള്ളതായി പേര്‍ വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രസ്‌തുത പദ്ധതിയുടെ പ്രായോജകര്‍ പറഞ്ഞു.സഹായം അര്‍‌ഹിക്കുന്നവരൊ,ഗുണഭോക്താക്കളെ പരിചയപ്പെടുത്തുന്നവരൊ ഇതോടൊപ്പം നല്‍‌കുന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.helpinghand8860@gmail.com