നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 13 May 2016

ആത്മാര്‍‌ഥമായ ശ്രമങ്ങള്‍ പാഴാകുകയില്ല

ഒരേ സ്വരത്തില്‍ സുശക്തമായ കാല്‍വെപ്പുകളോടെ ഒരുമിച്ചിറങ്ങുക.ആത്മാര്‍‌ഥമായ ശ്രമങ്ങള്‍ പാഴാകുകയില്ല.ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതിയില്‍ അധ്യക്ഷത വഹിച്ചു സം‌സാരിക്കുകയായിരുന്നു.പ്രസിഡണ്ട്‌.സജീവമായി സം‌ഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പോലും അം‌ഗങ്ങളുടെ വേണ്ടത്ര സാന്നിധ്യം ഉണ്ടാകത്തതില്‍ അധ്യക്ഷന്‍ നീരസം പ്രകടിപ്പിച്ചു.സാമ്പത്തിക വിഹിതം നല്‍‌കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം പൂര്‍‌ണ്ണമായെന്ന മിഥ്യാ ധാരണ വെച്ചു പുലര്‍‌ത്തുന്നവര്‍ വീണ്ടു വിചാരത്തിനു തയറാകണമെന്ന്‌ പ്രസിഡണ്ട്‌ അഭ്യര്‍‌ഥിച്ചു.

ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍‌ട്ടവതരണത്തിനു ശേഷം.സെക്രട്ടറിയേറ്റ് ഓണ്‍‌ലൈനില്‍ രൂപ രേഖ നല്‍‌കിയ അജണ്ടകള്‍ ഒന്നൊന്നായി ചര്‍‌ച്ചയ്‌ക്ക്‌ വിധേയമാക്കി.

ഭവന നിര്‍‌മ്മാണങ്ങളുടെ സഹായം,വിവാഹ സഹായം തുടങ്ങിയ അഭ്യര്‍‌ഥനകള്‍ പരിഗണിക്കുകയും ഉചിതമായ സമാഹരണ പ്രക്രിയക്ക്‌ തുടക്കമിടുകയും ചെയ്‌തു.അടിയന്തിര സഹായാഭ്യര്‍ഥനകള്‍ പരിഗണിക്കാന്‍ കഴിയുന്നവിധം സന്തൂഖ്‌ സദഖ തുടങ്ങാനുള്ള അംഗങ്ങളുടെ അഭിപ്രായം പരിഗണിക്കപ്പെട്ടു.അല്ലാഹുവിന്റെ മാര്‍‌ഗത്തില്‍ ചെലവഴിക്കപ്പെടുന്ന ഒരു സമാഹരണത്തെ തങ്ങളുടെ നേര്‍‌ച്ചകള്‍ കൊണ്ട്‌ സമ്പന്നമാക്കാന്‍ അഹ്വാനം ചെയ്യപ്പെട്ടു.

റമദാനിന്റെ പ്രാരം‌ഭത്തില്‍ തന്നെയുള്ള വാരാന്ത്യത്തില്‍ ഖത്തറില്‍ ഇഫ്‌താര്‍ സം‌ഗമം നടത്താനും,റമദാന്‍ റിലീഫ്‌ തദവസരത്തില്‍ സമാഹരിക്കാനും ധാരണയായി.റമദാന്‍ അവസാനത്തില്‍ നാട്ടില്‍ ഇഫ്‌താര്‍ സം‌ഗമവും സാന്ത്വന വിതരണവും നടത്താനുള്ള തിരുമാനവും യോഗം അം‌ഗീകരിച്ചു.റമദാനിനെ സ്വാഗതം ചെയ്‌തു കൊണ്ട്‌ ഒരു സന്ദേശം പ്രസിദ്ധപ്പെടുത്താന്‍ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തി.കൂടാതെ മഹല്ലു അനുവദിക്കുമെങ്കില്‍ റമദാന്‍ തുടക്കത്തില്‍ മദ്രസ്സ മുറ്റം പന്തലിട്ടൊരുക്കാനും,കവാടത്തില്‍ ക്യുമാറ്റിന്റെ റമദാന്‍ ഖൈമ ഒരുക്കാനും തീരുമാനിച്ചു. തദ്‌ വിഷയത്തെ ബന്ധപ്പെട്ടവര്‍‌ക്ക്‌ അറിയിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.അതേ സമയം ബദല്‍ സം‌വിധാനം വേണ്ടി വന്നാല്‍ സെക്രട്ടറിയേറ്റ്‌ ഉചിതമായത്‌ ചെയ്യാന്‍ സമിതി അംഗീകാരം നല്‍‌കി.

അസോസിയേഷന്‍ പ്രാദേശിക പരിഗണനയുടെ ഭാഗമായി മുള്ളന്തറ പ്രതിനിധിയായി അബു മുഹമ്മദ്‌ മോനെയും,കുന്നത്തെ പ്രതിനിധിയായി ഇസ്‌മാഈല്‍ നാലകത്തിനെയും സെക്രട്ടറിയേറ്റു പദവിയോടെ ഉള്‍‌പെടുത്താനുള്ള തിരുമാനം സമിതി സ്വാഗതം ചെയ്‌തു.മീഡിയ സെല്ലില്‍,ഹമീദ്‌ ആര്‍.കെ,യുസഫ്‌ ഹമീദ്‌,താജുദ്ധീന്‍ എന്‍.കെ,ഹാജി ഹുസൈന്‍ കെ.വി എന്നിവരെ കൂടെ ചേര്‍ത്തു വിപുലീകരിച്ച്‌ സെക്രട്ടറിയേറ്റ് പരിഷ്‌കരിക്കാനുള്ള തിരുമാനവും സമിതി അം‌ഗീകരിച്ചു.അസീസ്‌ മഞ്ഞിയില്‍ മീഡിയ സെല്‍ ചെയര്‍‌മാനായി തുടരും.

മെയ്‌13 ജുമുഅ നമസ്‌കാരാനനന്തരം 01.30 ന്‌ യൂസഫ്‌ ഹമീദിന്റെ വസതിയില്‍ ചേര്‍ന്ന യോഗം 04.15 ന്‌ അധ്യക്ഷന്റെ ഉപസം‌ഹാരത്തോടെ സമാപിച്ചു.സെക്രട്ടറി അബ്‌ദുന്നാസര്‍ അബ്‌ദുല്‍ കരീം നന്ദി പ്രകാശിപ്പിച്ചു.