ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 23 June 2017

സാന്ത്വനം പ്രാരംഭം കുറിച്ചു

തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാന്‍ സാന്ത്വനം നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ ജൂണ്‍ 23 ന്‌ കാലത്ത് 9.15 ന്‌ നടന്നു.മഹല്ലു ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി പ്രാര്‍‌ഥനക്ക്‌ നേതൃത്വം നല്‍‌കി.മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പിയില്‍ നിന്നും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ സാന്ത്വന കിറ്റ് സ്വീകരിച്ച്‌കൊണ്ടായിരുന്നു പ്രാരം‌ഭം കുറിച്ചത്.

മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,അസോസിയേഷന്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌,അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്‌ അബു കാട്ടില്‍,ഖ്യു,മാറ്റ്‌ പ്രതിനിധികളായ ഇസ്‌മാഈല്‍ ബാവ,ഇബ്രാഹീം ഹം‌സ,പ്രവാസി പ്രതിനിധികളായ സുബൈര്‍ അബൂബക്കര്‍,നൗഷാദ്‌ അഹമ്മദ്‌,ആസിഫ്‌ മുഹമ്മദ്‌,അസോസിയേഷന്‍ മീഡിയ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍,സെക്രട്ടറിമാരായ ഷിഹാബ്‌ ഇബ്രാഹീം,ഷൈദാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌,മാറ്റ്‌ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ യൂസഫ്‌ ഹമീദ്‌,ഷം‌സു തറയില്‍,മാറ്റ്‌ അം‌ഗങ്ങളായ ഹാജി ഹുസൈന്‍ കെ.വി,ഫൈസല്‍ അബൂബക്കര്‍ തുടങ്ങിയവരും പൗരപ്രമുഖരും ചടങ്ങില്‍ സം‌ബന്ധിച്ചു.