ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 16 July 2017

തണല്‍ മരം ഹരിതാഭമായ തുടക്കം

തിരുനെല്ലൂര്‍:മുഹമ്മദന്‍‌സ്‌ തിരുനെല്ലൂര്‍ തണല്‍ മരം സദുദ്യമത്തിനു ഹരിതാഭമായ തുടക്കം കുറിച്ചു.തിരുനെല്ലൂരിലും പ്രവാസ ലോകത്തും വേറിട്ട കര്‍‌മ്മ പദ്ധതികളുമായി മുന്നിട്ടിറങ്ങുന്ന മുഹമ്മദന്‍‌സിന്റെ തണല്‍ മരം പദ്ധതിയുടെ ഭാഗമായി തിരുനെല്ലൂര്‍ മസ്‌ജിദ്‌ റോഡിന്റെ ഇരു വശങ്ങളിലായി 51 വൃക്ഷത്തൈകള്‍ നട്ടു. ജൂലായ്‌ 16 ഞായറാഴ്‌ച കാലത്ത്‌ പത്ത് മണി മുതല്‍ സഹൃദയക്കൂട്ടം തിരുനെല്ലൂരില്‍ ഹര്‍‌ഷാരവത്തോടെ പദ്ധതിയെ വരവേറ്റു.

ഓരോ തൈകള്‍ക്കും പ്രത്യേക സുരക്ഷാ കൂടും ഒരുക്കിയിട്ടുണ്ട്‌.തിരുനെല്ലൂരിലെ യുവാക്കളുടെ കലവറയില്ലാത്ത പിന്തുണയോടെ മുഹമ്മദന്‍സ്‌ പ്രാരം‌ഭം കുറിച്ച പദ്ധതി പ്രദേശത്തേയും,പ്രവാസ ലോകത്തേയും സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘങ്ങള്‍ പ്രശം‌സിച്ചു.സലീം നാലകത്ത്,ഷൈതാജ്‌ മൂക്കലെ,നസീര്‍ ചിറക്കാപുള്ളി,സാബു ഖാദര്‍ മോന്‍,അന്‍‌വര്‍ മതിലകത്ത്,അബ്‌ദുല്‍ അസീസ്‌ ഹംസ, തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.