ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 8 February 2018

മുഹമ്മദന്‍‌സ്‌ ക്രിക്കറ്റുത്സവം

ദോഹ: മുഹമ്മദന്‍‌സ്‌ ഖത്തര്‍ സം‌ഘടിപ്പിക്കുന്ന ആവേശ്വാജ്ജ്വലമായ ക്രിക്കറ്റ് മഹോത്സവം വരും വരാന്ത്യങ്ങളില്‍ സജീവമാകും. ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ്‌ ക്രിക്കറ്റ് സീസണ്‍ 3 യുടെ ജേഴ്‌സി പ്രകാശനവും ക്രിക്കറ്റ് ടീമുകളുടെ പ്രഖ്യാപനവും സ്‌കൈമീഡിയയില്‍ സം‌ഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സിറ്റി എക്‌ചേഞ്ച്‌ സി.ഇ.ഒ ഷറഫു ഹമീദ്‌ നിര്‍‌വഹിച്ചു.മുഹമ്മദന്‍‌സ്‌ ഖത്തര്‍ ക്രിക്കറ്റ് മഹോത്സവ പ്രായോജകരും അവരുടെ പ്രതിനിധികളും,സ്‌കൈ മീഡിയാ പ്രതിനിധികളും മുഹമ്മദന്‍‌സ്‌ ഭാരവാഹികളായ സലീം നാലകത്ത്,റഷീദ്‌ കെ.ജി,ശൈദാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌,തൗഫീഖ്‌ താജുദ്ധീന്‍,ഷറഫു കെ.എസ്‌,ഷിഹാബ്‌ ആര്‍.കെ എന്നിവരും വേദിയെ ധന്യമാക്കി.

ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍‌ണമന്റ്‌  4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ്‌ കളിയും കളവും ഒരുക്കിയിരിക്കുന്നത്.

ദോഹയിലെ പ്രശസ്ത ക്രിക്കറ്റ് ടീമുകളായ ഫൈറ്റേഴ്‌സ്‌ ഖത്തര്‍,മാള്‍ സിസി, ഡ്രില്ലെർസ്സ്‌ ഖത്തർ‌, ഗറാഫ ഇലവന്‍, യുവ, റെഡ്‌ ഹൗക്‌സ്‌, മാംഗ്‌ളൂര്‍ വാരിയേര്‍സ്‌, സിലറ്റ് റോയല്‍‌സ്, എ.ടി.സി.സി.ബി.ഖ്യു, സിറ്റി എക്‌ചേഞ്ച്, യാസ്‌ സ്‌മാഷേഴ്‌സ്‌, ബ്‌ളാക് ക്യാപ്‌സ്, ദോഹ ബ്‌ളാസ്‌റ്റേഴ്‌സ്‌, റോയ്‌സ്‌ ഇലവൻ,സ്‌റ്റാര്‍ ഇമക് എന്നീ ടീമുകള്‍‌ക്കൊപ്പം മുഹമ്മദന്‍‌സ്‌ ഖത്തര്‍  ടീമും അങ്കം കുറിക്കുന്നുണ്ട്‌.

വരുന്ന വാരാന്ത്യങ്ങളില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും മുഹമ്മദൻസ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദൻസ് ഖത്തർ ഭാരവാഹികള്‍ അറിയിച്ചു.