ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 29 May 2018

ഐഷ അഫീദ ഉയര്‍‌ന്ന ശതമാന നേട്ടം

ദോഹ : ഐഷ അഫീദ റഷീദ്‌ സി.ബി.എസ്‌.ഇ പത്താം തരത്തില്‍ 89 ശതമാനം {445/500} മാര്‍‌ക്ക്‌ നേടി ഉന്നത വിജയം കരസ്ഥമാക്കി.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ വൈസ്‌ പ്രസിഡന്റ്‌ കെ.ജി റഷീദിന്റെ മകളാണ്‌ ഐഷ അഫീദ.ഖത്തറില്‍ എം.ഇ.എസ്‌ വിദ്യാലയത്തിലെ വിദ്യാര്‍‌ഥിനിയായ അഫീദ പാഠ്യ പാഠ്യേതര വിഷയങ്ങളിലും സമര്‍‌ഥയാണ്‌.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍‌സ്‌ ഖത്തര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠന വേദി തുടങ്ങിയ പ്രവാസി സം‌ഘടനകള്‍ അനുമോദനങ്ങള്‍ അറിയിച്ചു.