ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

സന്തോഷത്തിന്റെ നിതാനം

തിരുനെല്ലുരിന്റെ ഒരു ചരിത്ര സന്ധിയില്‍ തൊട്ടും തലോടിയും പ്രഹരിച്ചും പ്രശംസിച്ചും ഒക്കെയുള്ള ആശം‌സകളുടെ കുത്തിയൊഴുക്ക്‌ കണ്ട്‌ പകച്ചു നില്‍‌ക്കുകയായിരുന്നു.എല്ലാം കുത്തൊഴുക്കില്‍ പെട്ടു പോയാലും നമ്മുടെ സ്വന്തം മഞ്ഞിയിലിന്റെ ദിതിരുനെല്ലുരെന്ന കുരുത്തിയില്‍ കുടുങ്ങിയത് സുരക്ഷിതമായി കാത്ത്‌ സൂക്ഷിക്കുന്നുണ്ടാകും എന്നാണ്‌ വിശ്വാസം.
സേവന സന്നദ്ധത താല്‍‌പര്യപ്പെടുന്ന ഒരു കാര്യം ശ്രദ്ധയില്‍ പെട്ടാല്‍ തനിക്ക്‌ ശേഷം ഇനി ആരും വരാനില്ലെന്ന പ്രതീതിയില്‍ അതിലേക്കിറങ്ങാന്‍ കഴിയണം.ഇനി ആസ്വദിക്കുന്ന അനുഭവിക്കുന്ന അവസ്ഥയിലാണെങ്കില്‍ മറിച്ചും.അഥവാ ഇനിയും പലരും തനിക്ക്‌ ശേഷം വരാനുണ്ട്‌ എന്ന ഭാവത്തിലും.
ഇവിടെ ആദ്യം സുചിപ്പിച്ച അവസ്ഥയുടെ പരിണിതിയാണ്‌ ഇന്നത്തെ സന്തോഷത്തിന്റെ നിതാനം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

അഭിനന്ദനങ്ങളോടെ
പ്രാര്‍ഥനയോടെ
ഇസ്‌മാഈല്‍ ബാവ
തിരുനെല്ലൂര്‍.