നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

സന്മനസ്സുള്ളവര്‍‌ക്ക്‌ സമാധാനം

എഴുതി ഫലിപ്പിക്കാന്‍ കഴിവുണ്ടായിട്ടല്ല.കഴിയാത്തതെന്തോ അതിനായിരിക്കണം ശ്രമിക്കേണ്ടതെന്ന പാഠം ഓര്‍ത്തപ്പോള്‍ പറഞ്ഞു ഫലിപ്പിച്ചതിന്റെ ലേഖനാവിഷ്‌കാരം എന്നു ഉണര്‍ത്തിക്കൊണ്ട്‌ തുടങ്ങാം.ദുഖങ്ങള്‍ പങ്കിടുമ്പോള്‍ കുറഞ്ഞു പോകുമെന്നും സന്തോഷം പങ്കിട്ടാല്‍ കൂടുമെന്നും പറയുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല.ഈയിടെയായി നമുക്ക്‌ ശരിക്കും ബോധ്യം വരുന്നുണ്ട്‌.ജനനമായാലും മരണമായാലും ആഘോഷമാണെങ്കിലും ആപത്താണെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം അറിയാം.ഇന്നത്തെ കാലത്തെ എന്തെല്ലാം സൗകര്യങ്ങളാണ്‌ നാം ആസ്വദിച്ചു കൊണ്ടിരിക്കുന്നത്‌.ഒന്നോര്‍ത്താല്‍ സുജുദില്‍ നിന്നുണരാന്‍ പാടില്ല.
പണ്ടൊക്കെ പീടിക തിണ്ണയിലിരുന്ന്‌ കശപിശ കൂടിയിരുന്നത്‌ പോലെ ഇന്ന്‌ ആധുനിക സൗകര്യങ്ങളുടെ മുമ്പിലിരുന്ന് കൂട്ടം കൂടുന്നു.അന്നക്കെ ഒരു ബഞ്ചിലൊതുങ്ങുന്നവര്‍ മാത്രമായിരുന്നു.ഇന്നോ ഒരു മണ്ഡപത്തില്‍ പോലും ഒതുങ്ങാത്തത്ര ആളുകളുമായാണ്‌ കുത്തിക്കുറിക്കുന്നതും കൊത്തിക്കൊറിക്കുന്നതും.അതില്‍ സം‌ഭവിക്കുന്ന ദൗര്‍‌ഭാഗ്യകരമായ ഒന്നിനെ അപസ്വരം എന്നു പോലും പറയാനാകുകയില്ല.പച്ച മലയാളത്തില്‍ സ്വാഭാവികം എന്നേ പറയാനാകൂ.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ്സലിവുള്ളവരാണ്‌ തിരുനെല്ലൂര്‍/അല്ലെങ്കില്‍ പെരിങ്ങാട്ടുകാര്‍.ഒരു സലാമില്‍ കുത്തി ഒലിച്ചു പോകാന്‍ മാത്രമുള്ള പരിഭവങ്ങളെ പിഴുതെറിയുക.മനസ്സിനും മസ്‌തിഷ്‌കത്തിനും അതു വഴി ശാന്തത കൈവരിക്കാനാകും.
മഹല്ല്‌ തിരുനെല്ലുരിന്റെ അഭിമാനകരമായ നിമിഷങ്ങള്‍‌ക്ക്‌ കാതോര്‍‌ക്കുന്ന എല്ലാ സഹൃദയര്‍‌ക്കും പെരിങ്ങാട്ടുകാരുടെ പ്രത്യേകമായ ഈ ഇമ്മിണി വലിയ പെരുന്നാളിന്‌ ഭാവുകങ്ങള്‍..
അല്ലാഹു കാത്ത്‌ രക്ഷിക്കുമാറാകട്ടെ.
താജുദ്ധീന്‍ കുഞ്ഞാമു