കെ.ജി.എം ഖാസിം എന്ന അബുബാവ പ്രഫ കെ ഗുൽമുഹമ്മദ് ബാവയുടെ മൂത്ത മകൻ.1940 ൽ പാവറട്ടി സെന്റ് ജോസഫിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആരോടും പറയാതെ മിലിട്ടറിയിൽ ചേരുകയായിരുന്നു.1941 അന്ന് വിദ്യാഭ്യാസം ഒരു പ്രശ്‌ന മായിരുന്നില്ല. നിരക്ഷരേയും എടുത്തിരുന്നു.
വിദ്യാഭ്യാസ യോഗ്യത നോക്കി ഓരോ പോസ്റ്റ് നിശ്ചയിക്കും.അബുബാവക്ക് കിട്ടിയത് നേഴ്‌സിങ് അസിസ്റ്റന്റ് ആയിട്ടായിരുന്നു. അവിടെനിന്ന് ഡ്രൈവിങ്ങും പഠിപ്പിച്ചു. മെഡിക്കൽ ടീമിൽ ആയിരുന്നു നിയമനം. ബാറ്റിൽ ഫീൽഡിൽ പോകേണ്ടിവരും.
യുദ്ധം ചെയ്യുന്ന പട്ടാളക്കാരുടെ പുറകിലാണ് മെഡിക്കൽ ടീമിന്റെ പൊസിഷൻ.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ വോളെന്റെറി റിട്ടയർ മെന്റിൽ മിലിട്ടറിയിൽ നിന്നും പോന്നു.ശ്രമിച്ചിരുന്നു വെങ്കിൽ രണ്ട് ഏക്കർ വരെ ഭൂമി പതിച്ചു കിട്ടുമായിരുന്നു.ചേലക്കര ഭാഗത്ത് അങ്ങിനെ കിട്ടിയവർ ഉണ്ടായിരുന്നു.സർക്കാർ ജോലി തന്നെ വീണ്ടും കിട്ടിയത് കൊണ്ട് അബുബാവക്ക് ഭൂമി പതിച്ചു കിട്ടിയില്ല.പിന്നീട് ഫിനാസ് മിനിസ്റ്റ്രിയുടെ കീഴിൽ ആയിരുന്ന എൻഫോഴ്‌സ്‌മന്റ് ഡയരക്റ്ററേറ്റിൽ ജോലിയുണ്ടായിരുന്നു.
അബു ബാവയുടെ ആദ്യ ഭാര്യ കൊടുങ്ങല്ലൂര്‍:-മക്കള്‍ ഹുസൈന്‍,അഷ്‌റഫ് (ബാബു) യൂസുഫ്,റാഫി.
രണ്ടാമത്തെ ഭാര്യ പാത്തുമ്മുവില്‍ ഇസ്‌മാഈല്‍ ബാവ.
മുംബെയില്‍ നിന്നുള്ള മൂന്നാമത്തെ ഭാര്യയില്‍ മൂന്നു മക്കള്‍ രണ്ട് ആണും ഒരു പെണ്ണും.