ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Friday, 6 August 2010

പരിശുദ്ധ റമദാനിന്‌ സ്വാഗതം


മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാന്‍ റിലീഫ് വിതരണോദ്‌ഘാടനം .
തിരുനെല്ലൂര്‍:
മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാന്‍ റിലീഫ് വിതരണോദ്‌ഘാടനം നൂറുല്‍ ഹിദായ മദ്രസ്സയില്‍ ആഗസ്റ്റ് 11 ബുധന്‍ കാലത്ത് 10 മണിയ്‌ക്ക് തിരുനെല്ലൂര്‍ മഹല്ല്‌ ഖത്തീബ്‌ മൂസ അന്‍വരി നിര്‍വഹിക്കുന്നു.മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മഹല്ല്‌ പ്രതിനിധികളും മാറ്റ് വൈസ്‌ പ്രസിഡന്റ് കെ.വി ഹുസ്സൈന്‍ ഹാജി ട്രഷറര്‍ ആര്‍ കെ മുസ്‌തഫ അസിസ്റ്റന്റ് സെക്രട്ടറി മാരായ സലീം എന്‍ കെ,ഹാശിം സിദ്ദീഖ് തുടങ്ങിയ പ്രതിനിധികളും പങ്കെടുക്കും.അനുഗ്രഹീതമായ ഈ സദസ്സിനെ പങ്കാളിത്തം കൊണ്ട്‌ ധന്യമാക്കാന്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അഭ്യര്‍ഥിച്ചു .