നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

മഹനീയമായൊരു നിയോഗം

നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള നമ്മുടെ പള്ളിയും അതിനെ ചുറ്റിപറ്റി മഹല്ലെന്ന സംവിധാനവും ഇൽമിന്റെ പഠനകേന്ദ്രവും അല്ലാഹു വിന്റെ ദീനിന്റെ കീഴിൽ അചഞ്ചലമായി നില നിൽക്കുമ്പോൾ ആ സംവിധാനത്തിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു..
കഴിഞ്ഞകാലങ്ങളിൽ ഭക്ഷണം പോലും നേരത്തിന് കഴിക്കാൻ ഇല്ലാതിരുന്ന കാലത്തും അന്നത്തെ നമ്മുടെ പൂർവികരിൽ ഈമാനിന്റെ പ്രഭ നൽകി പിടിഅരിയും കിട്ടുന്നതിൽ നിന്നെല്ലാം പള്ളിക്കും മദ്റസക്കും നീക്കി വെക്കുന്ന ഒരു അവസ്ഥ അല്ലാഹു ഉണ്ടാക്കിയത് അന്നത്തെ കാലത്തെ അല്ലാഹുവിന്റെ സംരക്ഷണമായിരുന്നു പിന്നീട് പ്രവാസം തുടങ്ങിയപ്പോൾ നാടുവിട്ടാലും നാടുമായി കൊല്ലങ്ങൾ നീണ്ട പിരിയലുകളുണ്ടായപ്പോഴും എന്തിനേക്കാളും നാടിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ ആത്മാർഥ പ്രവർത്തന ഫലമായി ബോംബെയിൽ സ്ഥിരവരുമാന റൂമും നമുക്കുണ്ടായി.ആ കാലഘട്ടത്തിൽ പള്ളി സംരക്ഷണത്തിനു്  അല്ലാഹു തിരഞ്ഞെടുത്ത നാട്ടിലെ പള്ളി പരിപാലന കമ്മറ്റിക്ക് പ്രവാസികൾ എല്ലാവിധ പിന്തുണയും നൽകിയത് അല്ലാഹു ഈ ദീനി സ്ഥാപനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതിന് ദൃഷ്ടാന്തമാണ്.ഇപ്പോൾ വരും തലമുറക്ക് പള്ളി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ, ഏറ്റെടുത്ത ഉത്തരവാദിത്യം സുഖമമായി കൊണ്ടുപോകാൻ,പള്ളിയുടെ സ്ഥിരവരുമാനമെന്ന സ്വപ്നം പുവണിയിക്കാൻ, അല്ലാഹു തിരെഞ്ഞെടുത്തവരാണ് വർത്തമാനകാല തിരുനെല്ലൂർ നിവാസികൾ.പ്രവാസത്തിലായിരിക്കുമ്പോഴും നാടിനു വേണ്ടി, പള്ളിക്ക് വേണ്ടി, മദ്റസക്ക് വേണ്ടി, ഓരോ രാജ്യത്തും കമ്മറ്റികളുണ്ടാക്കി അതിലെ മുഖ്യ അജണ്ട നാടും ദീനി സ്ഥാപനങ്ങളുമായത് അല്ലാഹു നാട്ടിലെ ദീനീ സ്ഥാപനങ്ങളുടെ സംരക്ഷണം അവരിലൂടെ ഏറ്റെടുത്തത് കൊണ്ടാണ്.

ഇന്നിന്റെ മഹല്ല് ഭാരവാഹികൾ ജനങ്ങളുടെ പിന്തുണയോടെ മഹല്ലിന്റെ സ്വപ്ന സാക്ഷാൽകാരങ്ങൾ പൂവണിയിക്കുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇഛാശക്തിയുള്ള ഒരു നേതൃത്വം ഉള്ളത് കൊണ്ട് മാത്രമാണ് അത് സാദിച്ചത്.ഒരുപാടു കലമായി സ്വപ്നമായി ,ആഗ്രഹമായി, നിലനിന്നിരുന്ന ഒരു കാര്യം കണക്കുകൂട്ടിയതിലുമെളുപ്പത്തിൽ,ഏറ്റവും ഭംഗിയായി,തലമുറകൾക്ക് സമർപ്പിക്കാൻ ഈ മഹല്ല് കമ്മറ്റിക്ക് കഴിഞ്ഞത് അല്ലാഹു  ഈ ദീനീ സ്ഥാപനങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് .. അല്ലാഹു ഈ സംരംഭത്തിന് സഹായിച്ചവരെയും പ്രവർത്തിച്ചവരെയും അനുഗ്രഹിക്കുമാറാകട്ടെ...നാളെ ഖബറിലും മഹ്ശറയിലും ഇതിന്റെ പ്രതിഫലം നൽകുമാറാകട്ടെ.ആമീൻ...

ഫൈസൽ അബ്ദുൽകരീം
ജോ.സെക്രട്ടറി
മഹല്ല്‌ തിരുനെല്ലൂർ.