ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

പുണ്യം സ്‌മരിക്കപ്പെടും

നമ്മുടെ നാടിന്റെ സ്വഭാവിക വളർച്ചയുടെ  ഘട്ടങ്ങളിൽ അതതു കാലങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ ഒരു മഹാ ശ്രേണി തന്നെ ഉണ്ട് . ഒരോരുത്തരും തന്നാൽ കഴിയും വിധം ശരീരം കൊണ്ടും സമ്പത്തു കൊണ്ടും അറിവ് കൊണ്ടും നിർലോഭം സഹായിച്ച മഹത്തുക്കൾ ആണ് . പല തുള്ളി പെരു വെള്ളമായി ...മഹാ നദിയായി ഇന്നും അത് ഒഴുകുന്നു ...
ഈ ഒഴുക്കിലെ ഒരു തുള്ളിയാകാൻ സാധിക്കുക എന്നത് നമ്മുടെ ഭാഗ്യമാണ്.
ആ പുണ്യം ആരും സ്മരിച്ചില്ലെങ്കിലും അല്ലാഹുവിന്റെ പുസ്തകത്തിൽ ലിഖിതപ്പെടും.
 
പേരെടുത്ത്‌ എഴുതാൻ തുടങ്ങിയാൽ അപൂർണ്ണമായേ അത് നിർത്താൻ സാധിക്കൂ..കാരണം , പലരിലായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഓർമ്മകളും അനുഭവങ്ങളുമാണ് എല്ലാം . അതു കൊണ്ടു തന്നെ പൂർവ്വികരായ എല്ലാ സഹോദരങ്ങൾക്ക്  വേണ്ടിയും നമുക്ക്‌ കൂട്ടമായി പ്രാർത്ഥിക്കാം.
സന്ദർഭോചിതമായി ഇവിടെ പല ആളുകളെയും പലരും സ്മരിച്ചു. വളരെ നല്ലത്‌ . ഈ ഒരു വേദി അതിനും അവസരമുണ്ടാക്കിയല്ലോ എന്നതിൽ അല്ലാഹുവിനോടു സ്തുതി പറയാം.
 
എന്നാൽ നമ്മുടെ മഹല്ലിലെ നന്മയുളള കാര്യങ്ങൾക്കായി പ്രവർത്തിച്ച ഇന്നു ജീവിച്ചിരിക്കുന്ന ചില വ്യക്തിത്വങ്ങളെ നമുക്ക്‌ ഓർക്കേണ്ടതും ആദരിക്കേണ്ടതും ഉണ്ട്‌ . എല്ലാവരെയും എനിക്ക്‌ അറിയില്ല.അറിയുന്ന ചിലരിൽ സവിശേഷമായ പ്രവർത്തനം കാഴ്ച വെച്ച അത്യദ്ധ്വാനിയായ ഒരാളാണ്‌ അശ്റഫ് കെ . എസ്‌ . പളളിയുടെ പുനർ നിർമ്മാണത്തിൽ കയ്യും മെയ്യും മറന്നു പ്രവർത്തിച്ച ഒരാളാണ് അശ്റഫ്. അതു പോലെ  ജനാ . അബു മാഷ്. എൻ . സി. ഖരീം , തട്ട് പറമ്പിൽ ഹനീഫ ....കൂടത്ത് മൊഹമ്മെദുണ്ണി ഹാജി  മരണപ്പെട്ട മുജീബ് റഹ്‌മാൻ..ഇങ്ങനെ ഒത്തിരി പേരുകൾ.
 
മരണപ്പെട്ടവരിൽ എടുത്തു പറയേണ്ട  ഒരു വ്യക്തിയാണ് അബൂബക്കർ ഹാജി.
സ്വന്തം ഭൂമിയിൽ പള്ളി പണിത് നാട്ടുകാർക്കു സമർപ്പിച്ച മഹത് വ്യക്തി ആണ് അദ്ദേഹം.അതു പൊലെ തന്നെ പഴയ പള്ളി  ഇപ്പൊഴുള്ള രൂപത്തിൽ ആവുന്നതിനു മുന്പുള്ള നിലയിലേക്ക്  പുതുക്കി പണിയുന്നതിൽ മുൻ നിരയിലുണ്ടായിരുന്നത് കിഴക്കെപുരയിൽ  പരീത് സാഹിബ് ആയിരുന്നു.

ഒരു പക്ഷെ ഇതിൽ കൂടുതൽ ആളുകൾ ജീവിച്ചിരിക്കുന്നവരിൽ നിശബ്ദമായി മാറി നിൽക്കുന്നുണ്ടാവാം. അവരെ ആദരിക്കുമ്പോൾ അല്ലെങ്കിൽ രണ്ടു നല്ല വാക്ക് പറയുമ്പോൾ , അത് അവർ കേൾക്കുമ്പോൾ അവർക്കത് ഒരു അംഗീകാരം ആണ് . ബഹുമതിയാണ്. 

ഏതൊരു നന്മയിലും ആര് പങ്കാളിയാകുന്നോ ...അത് അയാൾക്ക് അല്ലാഹു നല്കുന്ന മഹാഭാഗ്യമാണ്. ആ സൗഭാഗ്യവാന്മാരിൽ ഇനിയും ഉൾപ്പെടാൻ നമുക്ക്‌ സാധ്യമാവട്ടെ. ആമീൻ.

ഇവിടെ ഓർമ്മയുള്ളവർ പങ്കിടുന്ന സ്മരണകൾ അനൗപചാരികമായി കണ്ടാൽ മതി. കാരണം പലരെയും വിട്ടു പോകുമ്പോൾ അത് അലോസരമുണ്ടാക്കാതിരിക്കാൻ സഹായിക്കും.
അല്ലാഹു എല്ലാ സുമനസ്സുകളെയും സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ . ആമീൻ.
സ്നേഹപൂർവ്വം 
സൈനുദ്ധീന്‍ ഖുറൈഷി
അബുദാബി കമ്മിറ്റി