ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 2 October 2015

സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌

മുല്ലശ്ശേരി:സാന്ത്വനം മുല്ലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന‌‌ - തിമിര ശസ്‌ത്രക്രിയ ക്യാമ്പ്‌ സം‌ഘടിപ്പിക്കുന്നു.മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ ഒക്‌ടോബര്‍ മൂന്നിനു ശനിയാഴ്‌ച കാലത്ത്‌ 8 മുതല്‍ ഒരു മണിവരെ നീണ്ടു നില്‍‌ക്കുന്ന ക്യാമ്പ്‌ മണലൂര്‍ എം.എല്‍.എ ശ്രീ.പി.എ.മാധവന്‍ ഉദ്‌ഘാടനം ചെയ്യും.മുഖ്യ പ്രഭാഷണം ഷറഫുദ്ധീന്‍ മുനക്കകടവ്‌ നിര്‍‌വഹിക്കും.അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ്‌ അഹ്‌ലുസ്സുന്നവല്‍‌ജമാ‌അയുടെ വിവിധ യുവജന വിഭാഗങ്ങള്‍ നേതൃത്വം കൊടുക്കും.