നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 13 January 2016

തെരഞ്ഞെടുപ്പ്‌ ഒരുക്കം പൂര്‍‌ണ്ണം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ കാലാവധിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ ജനുവരി 15 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ഗ്രാന്റ്‌ ഖത്തര്‍ പാലസ്‌ ഹോട്ടലില്‍ വെച്ച്‌ നടക്കും.അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖിറാ‌അത്തോടെ ആരം‌ഭിക്കുന്ന സം‌ഗമത്തില്‍ വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം സ്വാഗതം പറയും. പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ അധ്യക്ഷത വഹിക്കും.ആദ്യ സെഷനില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വാര്‍ഷിക റിപ്പോര്‍‌ട്ട്‌ അവതരിപ്പിക്കും.സെക്രട്ടറിമാര്‍ ജാസിര്‍ അസീസ്‌ അബു മുഹമ്മദ്‌ മോന്‍ എന്നിവര്‍ പ്രാദേശിക റിപ്പോര്‍‌ട്ടുകളും ട്രഷറര്‍ കെ.കെ.ഇസ്‌മാഈല്‍ ബാവ വരവു ചെലവുകളും വിശദീകരിക്കും.അസോസിയേഷന്‍ സീനിയര്‍ അം‌ഗങ്ങളും മുന്‍ അധ്യക്ഷന്മാരുമായ അബു കാട്ടില്‍, ഹമീദ് ആര്‍.കെ, യൂസഫ്‌ ഹമീദ്‌ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിക്കും.അസ്‌ലം ഖാദര്‍ മോന്‍ നന്ദി പ്രകാശിപ്പിക്കും.

രണ്ടാമത്തെ സെഷനില്‍ തെരഞ്ഞെടുപ്പ്‌ സമിതി അം‌ഗങ്ങളായ അസീസ്‌ മഞ്ഞിയില്‍,സലീം നാലകത്ത്,ഉമര്‍ പൊന്നേങ്കടത്ത് എന്നിവരുടെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ്‌ നടക്കും.ഖത്തറിന്റെ ഇതര ഭാഗങ്ങളിലുള്ള അം‌ഗങ്ങളുടെ സൗകര്യാര്‍‌ഥം വാഹനം ഏര്‍പെടുത്തുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.