നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 20 January 2016

അം‌ഗീകരത്തില്‍ അഭിമാന പൂര്‍വ്വം

ദോഹ : കഴിഞ്ഞ കാല പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ നാട്ടുകാര്‍ നല്‍‌കിയ അം‌ഗീകരത്തെ  അഭിമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നു.അധ്യക്ഷന്‍ ശറഫു ഹമീദ്‌ പറഞ്ഞു..ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2016 ല്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രവര്‍‌ത്തക സമിതി യുടെ പ്രഥമ യോഗത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അധ്യക്ഷന്‍.

ജനറല്‍ സെക്രട്ടറിയുടെ സ്വാഗതത്തിനും പ്രസിഡണ്ടിന്റെ ആമുഖത്തിനും ശേഷം അജണ്ടകള്‍ ഒന്നൊന്നായി ചര്‍‌ച്ചയ്‌ക്ക്‌ എടുത്തു.കഴിഞ്ഞ കാലയളവില്‍ ക്രിയാതമകമായ പങ്കു വഹിച്ച മൂന്നു അം‌ഗങ്ങളെ കൂടെ ഉള്‍‌പെടുത്തി പ്രവര്‍‌ത്തക സമിതി വിപുലീകരിക്കാനുള്ള നിര്‍‌ദേശം അം‌ഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹാജി ഹുസൈന്‍ കെ.വി,താജുദ്ധീന്‍ കുഞ്ഞാമു,റഷാദ്‌ കെ.ജി എന്നിവരെ സമിതിയില്‍ ഉള്‍‌പെടുത്തി.രണ്ട്‌ സെക്രട്ടറിമാര്‍ കൂടെ നിയോഗിക്കപ്പെടാം എന്ന അം‌ഗങ്ങളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട്‌ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിനേയും ഹാരിസ്‌ അബ്ബാസിനേയും സെക്രട്ടറിമാരായി ഉത്തരവാദപ്പെടുത്തി.

അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷനായ മീഡിയ സെല്‍ രൂപം കൊടുത്തു. സീനിയര്‍ അം‌ഗങ്ങളായ അബു കാട്ടില്‍ ഹമീദ് ആര്‍.കെ പ്രസി്‌ഡണ്ട്‌ ശറഫു ഹമീദ്‌ ജനറല്‍ സെക്രട്ടറി ശിഹാബ്‌ എം.ഐ ട്രഷറര്‍ ഇസ്‌മാഈല്‍ ബാവ എന്നിവര്‍ മീഡിയ സെല്‍ അം‌ഗങ്ങളായിരിക്കും.എല്ലാ ഔദ്യോഗിക ഭാരവാഹികളും ചേര്‍‌ന്നതായിരിയ്‌ക്കും സെക്രട്ടറിയേറ്റ്.

സാമൂഹിക ക്ഷേമ പ്രവര്‍‌ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട്‌ കൊണ്ടു പോകാനുതകും വിധം ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം വിട്ടു വീഴ്‌ചയില്ലാതെ നിറവേറ്റണമെന്നു അധ്യക്ഷന്‍ ഓര്‍‌മ്മപ്പെടുത്തി.ഓരോന്നും വേണ്ടത്ര ചര്‍‌ച്ച ചെയ്‌തു കൂട്ടമായി തീരുമാനമെടുക്കാം.അം‌ഗീകരിക്കപ്പെട്ട കാര്യങ്ങളില്‍ പോലും വിജയവും പരാജയവും ഉണ്ടായെന്നിരിയ്‌ക്കും.പ്രതിഫലനം അനുകൂലമായാലും പ്രതികൂലമായാലും യോജിച്ചവര്‍ വിയോജിച്ചവര്‍ എന്ന രണ്ട്‌ തട്ടിനു പ്രസക്തിയുണ്ടായിരിക്കില്ലെന്നതാണ്‌ പൊതു ധര്‍‌മ്മം.അധ്യക്ഷന്‍ അടിവരയിട്ടു.

അടിയന്തിര ഘട്ടങ്ങളിലും അനിവാര്യ സന്ദര്‍‌ഭങ്ങളിലും ഔദ്യോഗിക ഭാരവാഹികള്‍ (സെക്രട്ടറിയേറ്റ്) കൂടിയാലോജനകള്‍ നടത്തുകയും വിപുലമായ ചര്‍‌ച്ചകള്‍ക്ക് പ്രവര്‍‌ത്തക സമിതി വിളിച്ചു ചേര്‍‌ക്കുകയും എന്ന കീഴ്‌വഴക്കമായിരിയ്‌ക്കും കൂടുതല്‍ ഉചിതമെന്നു അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

വികേന്ദ്രീകരണം നമ്മുടെ നയമാണ്‌.തദടിസ്ഥാനത്തില്‍ ഉത്തര വാദിത്തങ്ങള്‍ വിഭജീക്കുന്നതിനെ കുറിച്ച്‌ പിന്നീട് തിരുമാനിക്കാമെന്നു യോഗത്തില്‍ ധാരണയായി.

വിഭവ സമൃദ്ധമായ അത്താഴത്തിനു ശേഷം 09.15 ന്‌ (അവധി രേഖപ്പെടുത്തിയ ഒരാള്‍ ഒഴികെ) എല്ലാ അം‌ഗങ്ങളും പങ്കെടുത്ത യോഗം 10.15 ന്‌ സെക്രട്ടറി ശൈദാജ്‌ കുഞ്ഞു ബാവുവിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

മീഡിയ സെല്‍
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍.