ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 5 April 2017

റോഡ്‌ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ എല്ലാ പ്രവര്‍‌ത്തനങ്ങളും ഗ്രാമപഞ്ചയാത്ത്‌ സാരഥി ശ്രീ.എ.കെ ഹുസൈന്റെ കയ്യൊപ്പേടെ പുരോഗമിക്കുന്നുണ്ട്‌.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സകല മേഖലകളേയു ഒന്നൊഴിയാതെ സ്‌പര്‍ശിച്ചു കൊണ്ടുള്ള കര്‍‌മ്മ നിരതമായ ശൈലി പ്രകീര്‍ത്തിക്കപ്പെടുന്നു.

സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങളും,സാന്ത്വന സമാശ്വാസ  പ്രവര്‍‌ത്തനങ്ങളും,വിദ്യാഭ്യാസമാണെങ്കിലും,വിവര സാങ്കേതികമാണെങ്കിലും, കൃഷിയാണെങ്കിലും,നിര്‍‌മ്മാണ പ്രവര്‍ത്തനങ്ങളാണെങ്കിലും സമയാ സമയങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു.മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിലേയ്‌ക്കുള്ള റോഡ്‌ അറ്റകുറ്റ പണികളും പാതയുടെ വശങ്ങളിലെ അഴുക്ക്‌ ചാല്‍ പണികളും  ധൃത ഗതിയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.ബ്ലോക്‌ സെന്റര്‍ മുതല്‍ വില്ലേജ്‌ ആഫീസ്‌,എല്‍.പി സ്‌കൂള്‍ വഴി കടന്ന്‌ അബ്‌സ്വാര്‍ കോര്‍‌ണറിലൂടെ നിര്‍‌മ്മാണം പുരോഗമിക്കുന്നത് ഹമദ്‌ അബ്‌ദുല്‍ അസീസ്‌ പങ്കുവെച്ചു.