ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 12 April 2017

സൗഹൃദയാത്ര ഒരുക്കങ്ങള്‍ തുടങ്ങി

ദോഹ:പറഞ്ഞറിയിക്കുന്നതിലല്ല പ്രവര്‍‌ത്തി പദത്തില്‍ എന്തുണ്ടാവുന്നു എന്നതാണ്‌ അം‌ഗങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്‌.
പ്രതീക്ഷക്കൊത്തുയരാന്‍ നമുക്കാവട്ടെ.ഖ്യു.മാറ്റ്‌ മീഡിയ സെല്‍ ഉപാധ്യക്ഷന്‍ ഹമീദ്‌ ആര്‍.കെ ആശം‌സിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സഹൃദയാത്ര  ഉപ സമിതി ചെയര്‍‌മാന്‍ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗത്തില്‍ ഇടപെട്ടുകൊണ്ട്‌ സം‌സാരിക്കുകയായിരുന്നു ആര്‍.കെ.തുടര്‍ന്നുള്ള ചര്‍ച്ചകളിലൂടെ യാത്രയുടെ സുഖമായ ഒരുക്കത്തിനുതകുന്ന അജണ്ടകള്‍‌ക്ക്‌ രൂപം കൊടുത്തു.ഖ്യു.മാറ്റ്‌ ഭാരവാഹികളായ നാലംഗ സം‌ഘത്തെ പിക്‌നിക് ലൊക്കേഷന്‍ കാണാനും സൗകര്യങ്ങള്‍ ആരായാനും നിയോഗിച്ചു.സം‌ഘത്തെ സലീം നാലകത്ത്‌ നയിക്കും.ഏപ്രില്‍ 20 ന്‌ സം‌ഘടിപ്പിക്കപ്പെടുന്ന സൗഹൃദയാത്രാ സന്ദേശം പ്രാരം‌ഭ ഘട്ടത്തില്‍ അം‌ഗങ്ങളെ ഉണര്‍ത്താന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.തുടര്‍‌ന്നുള്ള പ്രചരണവും ക്ഷണവും ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ നടക്കും.ക്ഷണിക്കപ്പെടുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കി തുടര്‍ന്നുള്ള ഓര്‍‌മ്മപ്പെടുത്തലുകള്‍ ക്രമമായി നടന്നിരിക്കണം എന്നും നിര്‍‌ദേശിക്കപ്പെട്ടു. 

യാത്രക്കുള്ള വാഹനവും മറ്റു സൗകര്യങ്ങളും അന്വേഷിക്കാനും മുന്‍‌കൂട്ടി ബുക്ക്‌ ചെയ്യാനും പ്രസിഡണ്ട്‌ ഷറഫു ഹമീദിനെ ഉത്തരവാദപ്പെടുത്തി.ഏപ്രില്‍ 20 വ്യാഴാഴ്‌ച വൈകീട്ട്‌ 08.30 ന്‌ സിറ്റി പരിസരത്തു നിന്നും യാത്രാ വാഹനം പുറപ്പെടുമെന്നും സമയം പാലിക്കാന്‍ അം‌ഗങ്ങള്‍ ബാധ്യസ്ഥരാണെന്നും ചെയര്‍മാന്‍ ഓര്‍‌മ്മിപ്പിച്ചു.

ഏകദേശം ഒന്നര മണിക്കൂര്‍ യാത്രാ ദുരം പിക്നിക് ലൊക്കേഷനിലേയ്‌ക്ക്‌ ഉണ്ടാകുമെന്നും അതിനല്‍ ഒരു ലഘു ഭക്ഷണം വാഹനത്തില്‍ വിതരണം ചെയ്യണമെന്ന അഭിപ്രായവും അം‌ഗീകരിക്കപ്പെട്ടു.യാത്രയിലും പിക്നിക് ലൊക്കേഷനിലും അം‌ഗങ്ങള്‍‌ക്ക്‌ മാനസീകോല്ലാസം പകരും വിധമുള്ള പരിപാടികള്‍‌ക്ക്‌ മീഡിയ സെല്‍ വിഭാഗം നേതൃത്വം നല്‍‌കും.അസീസ്‌ മഞ്ഞിയില്‍ ആയിരിക്കും 'കളിയും കാര്യവും' എന്ന പരിപാടിയുടെ അവതാരകന്‍.പരിചയം,പരസ്‌പരം,പാട്ടും പതവും എന്നീ മൂന്ന്‌ ഇനങ്ങള്‍ ബസ്സില്‍ വെച്ചു തന്നെ നടക്കും.

വൈകീട്ട്‌ 10 മണിക്ക്‌ ലൊക്കേഷനില്‍ എത്തിയാല്‍ ഖ്യു.മാറ്റ്‌ മാര്‍‌ഗനിര്‍ദേശക രേഖയുടെ അവതരണവും അതോടനുബന്ധിച്ച ഔദ്യോഗിക അജണ്ടകളും നടക്കും.അത്താഴം കഴിച്ചതിനു ശേഷം.കളിയും കാര്യവും തുടരും.കേട്ടെഴുത്ത്‌,പിരിച്ചെഴുത്ത്‌,പ്രവാസ കാലത്ത്‌,നിമിഷ പ്രസം‌ഗം,ക്വിസ്സ് മത്സരം തുടങ്ങിയ നിരുപ്രദ്രവകരമായ മത്സരങ്ങളും തുടര്‍‌ന്ന്‌ ചില കായിക മത്സരങ്ങളും ഉണ്ടാകും.രാവേറെ കഴിഞ്ഞ്‌ തിരിച്ച്‌ പോരും.

അം‌ഗങ്ങള്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗഹൃദയാത്ര നിമിത്തമാകുമെന്ന്‌ യോഗ നാടപടികള്‍ ഉപ സം‌ഹരിച്ചു കൊണ്ട്‌ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം പറഞ്ഞു.യാത്രയില്‍ എല്ലാവരും തങ്ങളുടെ ഐ.ഡി കയ്യിലുണ്ടെന്ന്‌ ഉറപ്പ് വരുത്തണമെന്നും ഓര്‍മ്മിപ്പിക്കപ്പെട്ടു.

സലിം നാലകത്തിന്റെ വസതിയില്‍ വൈകീട്ട്‌ 09.15 ന്‌ തുടങ്ങിയ യോഗം 10.15 വരെ നീണ്ടു നിന്നു.ഖ്യു.മാറ്റ്‌ സെക്രട്ടറി ഷൈദാജ്‌ മൂക്കലെയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഖബ്‌സയും കഴിച്ച്‌ താജുദ്ധീന്‍ എന്‍.വിയുടെ മുഹമ്മദന്‍സ്‌ പുരാണവും കേട്ടു പിരിയുമ്പോള്‍ സമയം പാതിരയോടടുത്തിരുന്നു.

ഷിഹാബ്‌ ആര്‍.കെ,ഫൈസല്‍ ആര്‍.എ,അനസ്‌ ഉമര്‍,ജാബി ഉമര്‍,ഷഹീര്‍ അഹമ്മദ്‌,നാസര്‍ എം.എം,ഷൈദാജ്‌ മൂക്കലെ,താജുദ്ധീന്‍ എന്‍.വി,സലീം നാലകത്ത്‌,ഷിഹാബ് ഇബ്രാഹീം,ഹമീദ്‌ ആര്‍.കെ,അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,അസിസ്‌ മഞ്ഞിയില്‍ എന്നിവര്‍ പങ്കെടുത്തു.