നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Respected Guides

 നാടിന്റെ നന്മയില്‍ കൈകോര്‍‌ത്ത പൂര്‍‌വികര്‍ ...

പൂര്‍‌വകാല കാല സേവന പ്രവര്‍‌ത്തനങ്ങളെ കുറിച്ച് മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും വിശദമായി മനസ്സിലാക്കിയപ്പോഴാണ്‌ ഇക്കാലത്തെ പ്രവർത്തനങ്ങളൊന്നും പൂര്‍‌വ്വീകരുടെ സേവനങ്ങളുമായി താരതമ്യം നടത്താന്‍ പോലും യോഗ്യമല്ലെന്നു വിലയിരുത്തപ്പെട്ടത്.

ഒരു പുരുഷായുസ്സ് മുഴുവനായും മഹല്ലിന് വേണ്ടി സേവനം ചെയ്‌ത മു‌അദ്ദിന്‍ മുഹമ്മദാലിക്ക ആഴ്‌ച തോറും നടന്നു വന്നിരുന്ന പളളിയിലെ ദിക്ർ ഹൽഖകൾക്ക് നേതൃ നിരയിലുണ്ടായിരുന്ന കുഞ്ഞാലി മുസ്ല്യാർ, മമ്മസ്രായില്ലത്ത്‌ മുഹമ്മദ്‌ ഹാജി,ജമാലുദ്ധീൻ മുസ്‌ലിയാർ, മൂസ മുസ്‌ലിയാർ, എന്‍.കെ അബ്‌ദുല്‍,പൊട്ടിത്തറയില്‍ മുഹമ്മദ്, ദിക്‌ർ ഹൽഖ വാരാന്ത വരുമാനം സൂക്ഷിപ്പുകാരൻ പുതിയ പുരയിൽ മുഹമ്മദുകുട്ടി ഹാജി   തുടങ്ങിയവരുടെ കര്‍‌മ ധര്‍‌മങ്ങള്‍ ഏല്ലാവര്‍‌ക്കും ഓര്‍‌മയിലുണ്ടാകും.

മുക്രി മുഹമ്മദാലിക്കാടെ പിതാവ്‌ അയമുക്ക,ചിരപുരാതന പള്ളിയും ചരിത്രവും മുതല്‍  ഓര്‍‌മയില്‍ നിന്നും മാഞ്ഞു പോകാത്ത  ബാവുക്ക പളളി പരിപാലന വിഷയത്തിലും മയ്യിത്ത് സം‌സ്‌ക്കരണ പ്രക്രിയകളിലും ഖബറുകളൊരുക്കുന്നതിലും പഴയകാലത്ത് നേതൃത്വം കൊടുത്തവരിൽ മറക്കാനാകാത്ത വ്യക്തിത്വങ്ങളാണ്‌.

മഹല്ല് നേതൃനിരയിലുണ്ടായിരുന്ന തയ്യപ്പില്‍ സെ‌യ്‌ത്,തെക്കെയില്‍ ഖാദര്‍, കിഴക്കയില്‍ ഹം‌സ,ആര്‍.പി അബ്‌ദുല്ല ഹാജി,ആര്‍.പി ഖാദര്‍, പി.കെ  മൊയ്‌തുണ്ണി ഹാജി,എം.കെ പരീദ്,ആര്‍.ഒ.കെ ഹാജി,പുതിയ പുരയില്‍ അബ്‌‌ദു, പുതിയ പുരയില്‍ മുഹമ്മദ്‌ കുട്ടി ഹാജി,വടക്കൻറകായിൽ ഹംസ,വടക്കൻറകായിൽ അബൂബക്കർ ഹാജി, കാട്ടില്‍ കുഞ്ഞു മോന്‍, പുത്തന്‍ പുരയില്‍ ഖാദര്‍,കടയില്‍ കുഞ്ഞു മുഹമ്മദ്,പി സി അബ്‌ദുള്ള, വി.വി.അഹമ്മദ് ഹാജി,അധികാരി ഖാദര്‍,പുതിയ പുരയില്‍ ഖമറുദ്ദീന്‍, പുതിയപുരയില്‍ മുജീബ് റഹ്‌‌മാന്‍,റഫീഖ് ചാങ്കര,പൂത്തോക്കിൽ ഖാദർ, എൻ.സി അബ്‌ദുല്‍ കരീം, തുടങ്ങി വിസ്‌മരിക്കാനാകാത്തവരുടെ നീണ്ട നിര തന്നെ ഉണ്ട്‌.

മഹല്ല് പ്രവര്‍‌ത്തനങ്ങളില്‍ സജീവ സാന്നിധ്യം കൊണ്ട് നിറം നല്‍‌കിയവര്‍ ഏറെയാണ്‌.വടക്കന്റെകായില്‍ ഖാദര്‍,പുതിയപുരയില്‍ ഷം‌സുദ്ദീന്‍,  അഷ്‌റഫ് സെയ്‌തുമുഹമ്മദ് തുടങ്ങിയവര്‍ ഇതില്‍ മുന്‍ നിരയിലുള്ള വ്യക്തിത്വങ്ങളാണ്‌.
-------
മഹല്ല് നേതൃസ്ഥാനങ്ങളില്‍ സേവനം ചെയ്‌ത് മണ്‍‌മറഞ്ഞ തിരുനെല്ലൂർ മഹല്ലിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങളിൽ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിയ മാന്യ വ്യക്തിത്വങ്ങളായ  കെ.പി അഹമ്മദ് ഹാജി, എൻ.കെ.മുഹമ്മദലി ഹാജിയും വിവിധ ഘട്ടങ്ങളിൽ മഹല്ലിന്റെ നേതൃനിരയിൽ കർമ നിരതമായ പ്രവർത്തനങ്ങൾകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചവരാണിവര്‍.

മഹല്ല്‌ പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നാളുകളിലും  മഹല്ലിന് ഒരു സ്ഥിര വരുമാനം  എന്ന സങ്കൽപത്തെ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലും അത്യധ്വാനം ചെയ്‌ത വ്യക്തിത്വങ്ങളായിരുന്നു.

നാട്ടിലെ ദീനീ പ്രവർത്തനങ്ങളിൽ ആര്‍.വി.കുഞ്ഞുമോന്‍ ഹാജിയുടെ സേവനങ്ങളും പ്രവർത്തനങ്ങളും ഏറെ സ്‌മണീയമാണ്‌.മഹല്ലുകളിലെ പള്ളികളിൽ നടക്കുന്ന ആത്മീയ മജ്‌‌ലിസുകള്‍ ഹല്‍‌ഖകള്‍ നേര്‍‌ച്ചകള്‍ തുടങ്ങിയവയുടെ  സംഘാടനത്തിലും  പള്ളിമദ്രസ്സാ പരിപാലനങ്ങളിലും അദ്ദേഹം നൽകിയ സേവനങ്ങൾ  എന്നും ഓർമ്മിക്കപ്പെടുന്നതാണ്.

മയ്യിത്ത് പരിപാലനം സ്വന്തം ഉത്തരവാദിത്തം പോലെ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിൽ  അള്ളാഹുവിന്റെ മാർഗ്ഗത്തിൽ  അദ്ദേഹം ആത്മ സംതൃപ്‌തി അനുഭവിച്ചിരുന്നു. മയ്യിത്ത് പരിപാലനത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായും വ്യക്തമായും പുതുതലമുറയിലെ യുവാക്കൾക്ക് പറഞ്ഞു കൊടുക്കാനും അവരെ  പഠിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
-------

തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബോംബയിൽ വെച്ച് നാട്ടുകാരുടെ ഒരുകമ്മറ്റിക്ക് രൂപം കൊടുത്ത് കൊണ്ട് പെരിങ്ങാട്ടുകാരുടെ സ്വന്തം സെക്രട്ടറിയെന്ന നാമയേധത്തിൽ നാട്ടുകാര്‍‌ക്കിടയില്‍ വിശേഷിച്ചും അറിയപ്പെട്ടിരുന്ന  ആർ.പി ഹമീദ് സാഹിബ്‌ മുന്‍ നിരയിലുണ്ടായിരുന്നു.

മഹല്ലിൻറെ എല്ലാ മേഖലകളില്‍ വിശേഷിച്ച് ബോം‌ബെ കേന്ദ്രീകരിച്ച പ്രവര്‍‌ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന  എം.വി അഹമ്മദ് ഹാജിയെന്ന മോനുക്ക, പഴയകാലങ്ങളില്‍ ബോംബയിൽ ഉണ്ടായിരുന്ന അബു ബാവ,ചിറക്കൽ മുഹമ്മദ് ഹാജി, സെയ്‌ത് മുഹമ്മദ് (അബു ഹമീദ്) തട്ടുപറമ്പിൽ ഖാദർ, മഞ്ഞിയിൽ ഖാദര്‍, പടിഞ്ഞാറയിൽ മുഹമ്മു,കണ്ടത്തിൽ മുഹമ്മു, കെ.വി.അബൂബക്കർ,എൻ.എം.അബു,ഖാദര്‍ കടവത്ത്, ആർ.കെ. ഇബ്രാഹിംകുട്ടി,ഹൈദര്‍ കടവത്ത്,വി.കെ ഇബ്രാഹീം, മഞ്ഞിയില്‍ മുഹമ്മദ്, ആര്‍.വി മുഹമ്മദ്,പുതിയവീട്ടില്‍ കുഞ്ഞു മുഹമ്മദ് ,പൂത്തോക്കില്‍ അഹമ്മദ്, പടിഞ്ഞാറയില്‍ ഇബ്രാഹീം കുട്ടി, വി.എസ്.സെയ്‌തു മുഹമ്മദ്, കൊട്ടിന്റെ കായില്‍ സുലൈമാൻ ,കൊട്ടിന്റെ കായില്‍ ബാപ്പുട്ടി, കടവത്ത് ഖാദർ,മൂക്കലെ അബൂബക്കർ,കെ.വി മൊയ്‌തു, മുക്കലെ മുഹമ്മദ്‌,വി.വി സെ‌തുമുഹമ്മദ്,ഉമര്‍ കൂടത്ത്, ആര്‍.പി ഹമീദ്, തൊയക്കാവ്‌ സൈതാലിക്കുട്ടി,. തുടങ്ങിയവര്‍ ഒരിക്കലും വിസ്‌മൃതരാവുകയില്ല.
-------
ബോംബെ പിരിവിനു പുറമെ നാട്ടിൽ നിന്ന് ലഭിക്കുന്ന നാളികേരത്തിന്റെയും അരിയുടെയും വരുമാനം മദ്രസ്സ അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ തികയുമായിരുന്നില്ല എന്നാൽ അന്നും ഇന്നത്തെ പോലെ തന്നെ മഹല്ലിന്റെ എല്ലാ കാര്യങ്ങളിലും ഗള്‍‌ഫ്‌ പ്രവാസികള്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. 

യു.എ.ഇ കേന്ദ്രീകരിച്ചുള്ള പ്രവാസ കൂട്ടായ്‌മകളുടെ ഭാഗമായി മഹല്ലിലെ പ്രവര്‍‌ത്തനങ്ങളിള്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ്‌ കെ.വി മുഹമ്മദ് മോന്‍ ഹാജി. വിശ്രമകാലത്തും ശ്രദ്ദേയമായ പ്രവര്‍‌ത്തനങ്ങള്‍‌ കൊണ്ട് സജീവമാണ്‌ കെ.വി.

പ്രവാസ ജീവിതത്തിൽ മഹല്ലിന് വേണ്ടി പ്രവർത്തിച്ച വടക്കന്റെ കായില്‍ അബൂബക്കര്‍ ഹാജി, കരീംജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന അബ്‌ദുല്‍ കരീം,കൂടത്ത് ഹമീദ്,കൂടത്ത് കുഞ്ഞു ബാപ്പു,ഇടുകാവില്‍ ഹസനാര്‍ ഹാജി പ്രവാസ ലോകത്തേക്ക് വിശിഷ്യാ തിരുനെല്ലൂർക്കാരായ ഒട്ടേറെ സഹോദരങ്ങളെ കരക്കണച്ച ബഹുമാന്യനായ കിഴക്കയിൽ സെയ്‌തു മുഹമ്മദ് പ്രവാസത്തോളം പഴക്കമുള്ള പ്രവാസ കൂട്ടായ്‌മകളില്‍ പ്രവര്‍‌ത്തന നിരതരായിരുന്നവരുടെ പേരുകള്‍ എന്നും ഓര്‍‌മിക്കപ്പെടും.

പാലപ്പറമ്പിൽ അബ്‌‌ദുറഹ്‌‌മാന്‍ ഹാജി, വി.കെ ഖാസിം, ആർ.കെ. ഇബ്രാഹിംകുട്ടി,പി.ടി.മുഹമ്മദാലി തുടങ്ങിയ സുമനസ്സുകളുടെ നേതൃത്വമായിരുന്നു അന്നത്തെ ഖത്തർ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മ.മദ്രസ്സ അധ്യാപകരുടെ മാസാന്ത വേതനത്തിലേക്ക് മാസാന്തങ്ങളില്‍ കൃത്യമായി പണം സമാഹരിച്ച് യഥാസമയം നാട്ടിലേക്ക് എത്തിച്ചിരുന്നു.

പാലപ്പറമ്പില്‍ സഹോദരങ്ങളോടൊപ്പം കുഞ്ഞു ബാവു മൂക്കലെ,അബു പുത്തന്‍ പുരയില്‍,വി.കെ ഇസ്‌മാഈല്‍, ഇസ്‌മാഈല്‍ ബാവ തുടങ്ങിയവരുടെ സേവനങ്ങള്‍ വിസ്‌മരിക്കാവതല്ല.
-------
ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മ ദൗര്‍‌ഭാഗ്യകരമായ കാരണങ്ങളാല്‍ വിവിധ ഘട്ടങ്ങളിലായി ശുഷ്‌കിച്ചും പുഷ്‌പിച്ചും നിലനിന്നിരുന്നു.തീര്‍‌ത്തും അനിശ്‌ചിതത്വത്തിലായിരുന്ന സമിതി സഹൃദയരുടെ അശ്രാന്ത ശ്രമഫലമായി വീണ്ടും ഏകോപിപ്പിച്ച് പ്രവര്‍‌ത്തന സജ്ജമാകുകയായിരുന്നു.

തിരുനെല്ലൂര്‍ മഹല്ല്‌ വലിയ പള്ളിയുടെ പുനര്‍‌ നിര്‍‌മാണവുമായി ബന്ധപ്പെട്ട് മഹല്ല്‌ നേതൃത്വത്തിന്റെ അഭ്യര്‍‌ഥന പ്രകാരം 2006 ജനുവരിയിലാണ്‌  സഹൃദയരായ ഒരു സം‌ഘം ഖത്തറിലെ പ്രവാസി കൂട്ടായ്‌മയെ തട്ടി ഉണര്‍‌ത്തിയത്‌.

ഖത്തറില്‍ നിലവിലുണ്ടായിരുന്ന ഒരു കൂട്ടായ്‌മയില്‍ ഉരുത്തിരിഞ്ഞ ആശയത്തെ സമിതി അം‌ഗങ്ങള്‍ ഏറെ ആവേശത്തോടെ അതിലേറെ ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ പുരോഗമിച്ചു. 

നാട്ടുകാരായ എല്ലാവരേയും സഹകരിപ്പിക്കുന്നതിലും സം‌ഘടിപ്പിക്കുന്നതിലും എന്നോടൊപ്പം കെ.വി ഹുസൈന്‍ ഹാജി,വി.എസ് അബ്‌ദുല്‍ ജലീല്‍,താജുദ്ധീന്‍ കുഞ്ഞാമു,വടക്കന്റെ കായില്‍ മുഹമ്മദ് ഇസ്‌മാഈല്‍ തുടങ്ങിയവര്‍ മുന്‍ നിരയിലുണ്ടായിരുന്നു.രൂപം കൊള്ളാനിരിക്കുന്ന സുസം‌ഘടിതമായ ഒരു സം‌വിധാനത്തിനാവശ്യമായ ഉപദേശ നിര്‍‌ദേശങ്ങള്‍ നല്‍‌കുന്നതില്‍ ആര്‍.കെ ഹമീദ്,ഇസ്‌മാഈല്‍ വി.കെ, പുത്തന്‍ പുരയില്‍ അബു,അസീസ് മഞ്ഞിയില്‍ എന്നിവരുടെ സേവനം സ്‌തുത്യര്‍‌ഹമായിരുന്നു. 

ദീര്‍‌ഘകാലത്തെ ഇടവേളക്ക്‌ ശേഷം  സംഘടിപ്പിക്കപ്പെട്ട തിരുനെല്ലൂര്‍ നിവാസികളുടെ ഒത്തു കൂടല്‍ സഹൃദയരുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായിരുന്നു.അബു കാട്ടിലിന്റെ സാരഥ്യത്തിലായിരുന്നു ആദ്യ സമിതി നിലവില്‍ വന്നത്‌.പ്രഥമ പ്രവര്‍‌ത്തക സമിതി മുതല്‍ തന്നെ ഒരു വ്യവസ്ഥാപിതത്വമുള്ള രൂപമായി വളരാന്‍ ഈ കൂട്ടായ്‌മ്‌യ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ ഒരു പ്രത്യേക സാഹചര്യത്തില്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന്‌ പുനര്‍ നാമകരണം നടത്തുകയും ചെയ്‌തു.

2017 ഫിബ്രുവരി 27 മഹല്ല്‌ തിരുനെല്ലൂരിൻറെ ചരിത്രത്തിലേക്ക് പുതിയൊരു ചരിത്ര മുഹൂര്‍‌ത്തം രേഖപ്പെടുത്തപ്പെട്ട ദിവസമായിരുന്നു.തിരുനെല്ലൂര്‍ മഹല്ല് പരിപാലനത്തിന്‌ സ്ഥിരവരുമാനം ലഭിക്കുന്ന സമുചിതമായ പദ്ധതിയുടെ പൂര്‍‌ത്തീകരണം.

തിരുനെല്ലൂര്‍ മഹല്ല് വലിയ പള്ളിയില്‍ നിന്നും ഇടിയഞ്ചിറയിലേയ്‌ക്ക്‌ പോകുന്ന വഴിയില്‍ പ്രകൃതിരമണീയമായ കായലോരത്താണ്‌ ഈ പദ്ധതി പൂര്‍‌ത്തീകരിക്കപ്പെട്ടത്.

മസ്‌ജിദിന്റെ പുനര്‍ നിര്‍‌മാണാനന്തരം ഏകദേശം പത്ത് വര്‍‌ഷത്തിന്‌ ശേഷമായിരുന്നു ഈ സ്വപ്‌ന സാക്ഷാല്‍‌ക്കാരം.നാട്ടുകാരുടേയും പ്രവാസികളുടേയും അകമഴിഞ്ഞ പിന്തുണ ഇവ്വിഷയത്തിലും പ്രകടമായിരുന്നുവെങ്കിലും ഖത്തറിലെ പ്രവാസി കൂട്ടായ്‌മ ഈ സദുദ്യമത്തിലും മുന്നിട്ട് നിന്നിരുന്നു.

പ്രവര്‍‌ത്തന നിരതമായ ഇക്കാലയളവില്‍ ഖത്തര്‍ പ്രവാസി കൂട്ടായ്‌മയൂടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കാന്‍ ഈയുള്ളവന്‌ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭാഗ്യം ലഭിച്ചു.അബു കാട്ടില്‍, അസീസ് മഞ്ഞിയില്‍ ഷറഫു ഹമീദ് തുടങ്ങിയവരായിരുന്നു സാരഥ്യം അലങ്കരിച്ചിരുന്നത്.
-------

കുന്നത്ത് പളളിക്ക് വേണ്ടി സ്ഥലം വഖഫ്‌ ചെയ്‌ത മുഹമ്മദ് കാട്ടേപറമ്പില്‍, മദ്രസ്സയ്‌ക്ക്‌ വേണ്ടി സ്ഥലം അനുവദിച്ച ചിറക്കല്‍ കുഞ്ഞു ബാവു ,മഹല്ല് കമ്മറ്റിയുടെ നേതൃനിരയിലുണ്ടായിരുന്ന  ചിറക്കൽ അബു, സാബ്‌‌ജാന്‍,അബ്‌‌ദു റഹ്‌‌മാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി,മുഹമ്മദ്‌ പി.പി,മുസ്‌തഫ തങ്ങള്‍,അത്താണിക്കല്‍ സെയ്‌താലി ഹാജി  അങ്ങിനെ ഇനിയും ഓർമ്മയിൽ തെളിഞ്ഞതും തെളിയാത്തതുമായ പൂര്‍‌വ്വീകരും കാരണവന്മാരും സ്‌മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്‌.

മണ്‍‌മറഞ്ഞവരുടെ പരലോകം അല്ലാഹു സ്വര്‍ഗീയമാക്കി കൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യവും ദീർഘായുസും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
-------
നമ്മുടെ മഹല്ലിനും മഹല്ലുകാര്‍‌ക്കും വേണ്ടി ഔദ്യോഗിക പദവികളിരുന്നും അല്ലാതെയും സേവനം ചെയ്‌ത നിരവധി വ്യക്തിത്വങ്ങള്‍ ഉണ്ട്‌.പഴയ തലമുറയിലെ അധികപേരും മണ്‍ മറഞ്ഞു പോയി.

ജീവിച്ചിരിക്കുന്നവരുടെ ആയുരാരോഗ്യത്തിനും മണ്‍‌മറഞ്ഞു പോയവരുടെ പാരത്രിക വിജയത്തിനു വേണ്ടിയും നമുക്ക്‌ പ്രാര്‍‌ഥിക്കാം.
-------
ഷിഹാബ് ഇബ്രാഹീം