നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 21 January 2019

നന്മയുടെ പുഷ്‌കലമായ കാലം

തിരുനെല്ലൂര്‍:സകല സം‌വിധാനങ്ങളും തകിടം മറിഞ്ഞപ്പോള്‍ സദാ കോലം കെട്ടതെന്നു വിശ്വസിച്ച്‌ പോന്നിരുന്ന സാമൂഹ്യ ബോധം അതിന്റെ ഉദാത്ത ഭാവത്തിലേയ്‌ക്ക്‌ ഉണര്‍‌ന്നു നിന്ന നാളുകളായിരുന്നു പ്രളയക്കെടുതിയുടെ കാലം.മനുഷ്യ മനസ്സുകളില്‍ മയക്കം ബാധിച്ചു പോയ നന്മ സകലമാന പ്രഭാവത്തോടെ പുഷ്‌കലമായ രാപ്പകലുകളെ ദുരന്തമെന്ന്‌ വിളിക്കുന്നത് പോലും ശരിയല്ല.സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ട സഹോദരനു വേണ്ടി നന്മ തിരുനെല്ലൂരിന്റെ ശ്രമ ഫലമായി പണിപൂര്‍‌ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു കൊണ്ട്‌ സം‌സാരിക്കുകയായിരുന്നു ബഹുമാനപ്പെട്ട സാദിഖലി ശിഹാബ്‌ തങ്ങള്‍.ദൈവം മനസ്സുകളിലേയ്‌ക്കാണ്‌ നോക്കുന്നത്.ദൈവ സാന്നിധ്യവും മനസ്സുകളിലാണ്‌.ജനങ്ങളുടെ വേഷഭൂഷാധികളിലില്ല കാര്യം.മറിച്ച്‌ അവരില്‍ നിന്നുമുണ്ടാകുന്ന പ്രവര്‍‌ത്തനങ്ങളാണ്‌ പ്രധാനം.നന്മയിലൂന്നിയ പ്രവര്‍‌ത്തനങ്ങളില്‍ നിസ്വാര്‍‌ഥമായി രംഗത്തിറങ്ങുകയാണെങ്കില്‍ ഒന്നും അസം‌ഭവ്യമല്ല.പ്രവര്‍‌ത്തനവും ഒപ്പം  പ്രാര്‍‌ഥനയും ഉണ്ടാകട്ടെ.സാദിഖലി ശിഹാബ്‌ തങ്ങള്‍ വാക്കുകള്‍‌ക്ക്‌ വിരാമമിട്ടു.

നന്മ വൈസ്‌ ചെയര്‍മാന്‍ റഹ്‌മാന്‍ പി തിരുനെല്ലൂര്‍ അധ്യക്ഷത വഹിച്ച സം‌ഗമത്തില്‍ തിരുനെല്ലൂര്‍ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി പ്രാര്‍‌ഥനക്ക്‌ നേതൃത്വം നല്‍‌കി. അസീസ്‌ മഞ്ഞിയില്‍ സ്വാഗതമാശംസിച്ചു.

പ്രതീകാത്മകമായി താക്കോല്‍ കൈമാറ്റത്തിനു ശേഷം നന്മ പിന്നിട്ട വഴികള്‍ എന്ന സചിത്ര സമാഹാരം ബഹുമാന്യനായ മുന്‍ മണലൂര്‍ എം.എല്‍.എ പി.എ മാധവന്‍ നന്മ തിരുനെല്ലൂര്‍ ട്രഷറര്‍ ആര്‍.കെ മുസ്‌തഫക്ക്‌ കോപി നല്‍‌കിപ്രകാശനം ചെയ്‌തു.

മാനവിക മാനുഷിക ബന്ധങ്ങളുടെ സുഗന്ധം ഒരു പ്രദേശത്ത് പ്രസരിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ നന്മ തിരുനെല്ലൂര്‍ ഗ്രാമത്തിന്‌ മാതൃകയാകട്ടെ എന്ന്‌ പി.എ മാധവന്‍ ആശം‌സിച്ചു.സകല മത്സരങ്ങളേയും നമുക്ക്‌ നന്മയില്‍ സമന്വയിപ്പിക്കാമെന്ന്‌ ഡോ. കരീം വെങ്കിടങ്ങ് തന്റെ പ്രഭാഷണത്തില്‍ അടിവരയിട്ടു.കേരളത്തിനു പുറത്തിരുന്നും മലയാളത്തെ നെഞ്ചേറ്റുന്നതിലും നന്മയില്‍ കയ്യൊപ്പ്‌ ചാര്‍‌ത്തുന്നതിലും തങ്ങളും ഉണ്ടാകുമെന്ന്‌ പൂന കേരള ജമാഅത്തുല്‍ മുസ്‌ല്‍മീന്‍ അധ്യക്ഷന്‍ പി.എ ജാഫര്‍ സാഹിബ്‌ പറഞ്ഞു.ഒരു ഗ്രാമത്തിന്റെ നിഷ്‌കളങ്കമായ മനസ്സ്‌ നന്മ തിരുനെല്ലൂര്‍ അനുഭവിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌ എന്ന്‌ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ വിശദീകരിച്ചു.

നന്മയുടെ അടുത്ത പ്രവര്‍‌ത്തക വര്‍‌ഷത്തിലെ ഇണയും തുണയും എന്ന പദ്ധതിയുടെ പ്രഖ്യാപനം ഡോ.കരീം വെങ്കിടങ്ങ് നടത്തി.അഞ്ച്‌ പവന്‍ സ്വര്‍‌ണ്ണവും സാമ്പത്തിക സഹായവും എന്ന പദ്ധതി മൂന്ന്‌ ഗുണഭോക്താക്കള്‍‌ക്ക്‌ വേണ്ടിയായിരുന്നു വിഭാവന ചെയ്യപ്പെട്ടത്.മൂന്ന് ഗുണഭോക്താക്കള്‍‌ക്കും സദസ്സില്‍ നിന്നു തന്നെ പ്രായോജകരും രം‌ഗത്തെത്തി.ഡോ.കരീം വെങ്കിടങ്ങ്‌,ഹാരിസ്‌ കോട്ടപ്പടി,പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍ തുടങ്ങിയവര്‍ നന്മയുടെ പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ തന്നെ സഹകരിക്കാന്‍ മുന്നോട്ട്‌ വന്നത്‌ ഏറെ ശ്‌ളാഘിക്കപ്പെട്ടു.

വിവിധ രം‌ഗങ്ങളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ മഹദ്‌ വ്യക്തിത്വങ്ങളായ കെ.പി അഹമ്മദ്‌ ഹാജി,എന്‍.കെ മുഹമ്മദാലി ഹാജി,ആര്‍.കെ കുഞ്ഞു മുഹമ്മദ്‌ ഹാജി,വി.കെ ഖാസ്സിം ഹാജി തുടങ്ങിയവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍ എന്ന സം‌ഘടനക്ക്‌ വേണ്ടി സാരഥികളായ എ.കെ ജാഫര്‍ സാഹിബും,വി.എം കബീര്‍ സാഹിബും നന്മ തിരുനെല്ലുരിന്റെ ആദരവിന്‌ അര്‍‌ഹരായി.

പ്രളയ കാലത്ത് അവിശ്രമം സാന്ത്വന സേവന രംഗത്ത് നിറഞ്ഞ്‌ നിന്ന അഷ്റഫ് അബദുൽ റഹ്മാൻ,നൗഷാദ് ഇബ്രാഹിം,നൗഷാദ് കാദർ,മുഹ്സിൻ ഉമ്മർ,മുജീബ്. കെ.എസ്,ഷിഹാബുദ്ധീൻ ആർ.കെ,റഈസ് ഉസ്മാൻ,അബദുൽ ഹഖീം ഉസ്‌‌മാന്‍,അബദുൽ ഫത്താഹ്,അഫ്‌‌സല്‍ ഇബ്രാഹിം,അബ്ബാസ്. പി.എസ്,ഹംറാസ് സലാം,റാഫി താമ്പത്ത്,ഫാഹിദ് മുഹമ്മദ് മഞ്ഞിയിൽ,
നിസാം, ഷെജീർ എന്നിവരെ പ്രത്യേക പുരസ്‌കാരം നല്‍‌കി ആദരിച്ചു.

കേരള സംസ്‌ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ്‌ നേടിയ തിരുനെല്ലൂര്‍ പ്രതിഭകളായ ഫാസില്‍ അബ്‌ദുല്ല,മുഹമ്മദ് ഷാഫി,അഷ്‌റഫ്‌,സ‌അദ്‌ ഉസ്‌മാന്‍,അമ്രാസ്` അഹമദ്,ഹഫ്‌സല്‍ സിദ്ദീഖ് എന്നിവരും നന്മയുടെ പ്രത്യേക ആദരവിന്‌ അര്‍ഹരായി.

ഗ്രാമത്തിന്റെ ഗ്രാമീണരുടെ സകല തുടിപ്പുകളും പകര്‍‌ത്തുന്ന അസീസ്‌ മഞ്ഞിയിലിന്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നന്മയുടെ പുരസ്‌കാരം നല്‍‌കി ആദരിച്ചു.

നന്മയുടെ സാരഥികളായ ഇസ്‌മാഈല്‍ ബാവ (ചെയര്‍‌മാന്‍ നന്മ), ഹാജി ഹുസൈൻ കെ.വി,(രക്ഷാധികാരി നന്മ),മുസ്‌‌തഫ ആർ.കെ (ട്രഷറര്‍ നന്മ),ജലീൽ. വി.എസ് (വൈസ്‌ ചെയര്‍‌മാന്‍ നന്മ)  ഹാജി ഹമീദ്‌ ആര്‍.കെ (രക്ഷാധികാരി നന്മ) മുസ്‌തഫ ആര്‍.കെ (ട്രഷറര്‍ നന്മ) തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ സമര്‍‌പ്പിച്ചു.

സാമൂഹ്യ രാഷ്‌ട്രിയ രം‌ഗത്തെ സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി), ബിന്ദു ലാല്‍ (എസ്‌.ഐ പാവറട്ടി),അസ്‌‌ഗര്‍ അലി തങ്ങൾ പാടൂർ (മുന്‍ പ്രസിഡന്റ്‌ പാടൂര്‍ മഹല്ല്‌),ജ‌അഫര്‍ സാദിഖ്‌ തങ്ങള്‍ പാടൂര്‍,ഷെരീഫ് ചിറക്കൽ (വാർഡ് മെമ്പർ),ഹാരിസ്‌ കോട്ടപ്പടി,മലായ അബൂബക്കര്‍ ഹാജി,അഡ്വ.മുഹമ്മദ്‌ ഗസ്സാലി തുടങ്ങിയവരും;മഹല്ല്‌ പ്രതിനിധികളായ ബഷീർ ജാഫ്‌‌ന പാവറട്ടി,ജിനി തറയിൽ  പുതുമനശ്ശേരി,നവാസ്‌ പാലുവായ്‌,മുഈനുദ്ധീൻ ഹാജി പണ്ടാറക്കാട്,ആർ.യു.അക്ബർ  പുവ്വത്തൂർ,എ.പി.ഹമീദ് പൈങ്കണ്ണിയൂർ,മുസ്‌‌തഫ തങ്ങൾ മുല്ലശ്ശേരി കുന്നത്ത്,മുസ്‌‌തഫ പൈനിയിൽ പാടൂർ,സുബൈര്‍ പി.എം തിരുനെല്ലൂര്‍ തുടങ്ങിയവരും തിരുനെല്ലുരിന്റെ സഹൃദയരായ ഹാജി എം.കെ.അബൂബക്കർ മാസ്റ്റർ,വി.കെ ഖാസ്സിം ഹാജി,ആ.കെ.ഹമീദ് ഹാജി,എന്‍.കെ മുഹമ്മദലി ഹാജി,വി.എം കാദർമോൻ ഹാജി,നൗഷാദ് അഹമ്മദ്,പി.ബി ഉസ്‌‌മാൻ,എം.പി സഗീര്‍,സുബൈര്‍ അബൂബക്കര്‍,ആർ.വി കബീർ,അബൂബക്കര്‍ സിദ്ധീഖ്‌ എന്നിവരും  വേദിയ സമ്പന്നമാക്കി.

പ്രഖ്യാപിക്കപ്പെട്ടതിലും വൈകി തുടക്കം കുറിച്ച സം‌ഗമം നന്മ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ നിയന്ത്രിച്ചു.സാങ്കേതികമായ കാരണങ്ങളാല്‍ 1.45 ന്‌ തുടങ്ങിയ സം‌ഗമം 2.45 ന്‌ സമാപിച്ചു.

ഷംസുദ്ധീൻ. പി.എം കൺവീനർ,റഷീദ് മതിലകത്ത് (കോ ഓഡിനേറ്റർ),ഹാരിസ് ആർ. കെ (കോ ഓഡിനേറ്റർ),സനൂബ്‌ റഫീഖ്‌ (ജോ.കണ്‍‌വീനര്‍) എന്നിവര്‍ പരിപാടികള്‍‌ക്ക്‌ നേതൃത്വം നല്‍‌കി.