സംഗീതത്തിനുവേണ്ടി ഖാസി പദവിയൊഴിഞ്ഞ് പള്ളിയുടെ പടിയിറങ്ങി.1924 മലയാളഭാഷയിൽ ആദ്യമായി പുറത്തുവന്ന ഗ്രാമഫോൺ റെക്കോർഡുകളിൽ ഒന്ന് പ്രൊഫസര്‍ ഗുൽ മുഹമ്മദ് സാഹിബിന്റേതായിരുന്നു. കൊളംബിയ, എച്ച്.എം.വി. ഗ്രാമഫോൺ കമ്പനികൾ ഗുൽ മുഹമ്മദിനെക്കൊണ്ട് പാടിക്കാൻ മത്സരിച്ചു കൊണ്ടിരുന്നു എന്നാണ് ചരിത്രം.
രണ്ടാം ലോകമഹായുദ്ധത്തോടെ അദ്ദേഹത്തിന്റെ റെക്കോഡിങ്ങുകളും സംഗീതസദസ്സുകളും കുറഞ്ഞു. ജാൻ മുഹമ്മദും ഗുൽ മുഹമ്മദും തമ്മിലുള്ള ഖവാലി മത്സരക്കസർത്തുകൾ പ്രശസ്തങ്ങളായിരുന്നു.ഗുൽ മുഹമ്മദിന്റെ മകനാണ് മാപ്പിളപ്പാട്ട് ഗായകനായ കെ.ജി. സത്താർ. ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഗുൽ മുഹമ്മദ് സോങ്സ് എന്ന പേരിൽ മകൻ സത്താർ ആൽബമായി പുറത്തിറക്കിയിട്ടുണ്ട്.
ഗുൽ മുഹമ്മദ് ഖാസിം ബാവ.മലയാളത്തിൽ ആദ്യമായി ഒരു ഗാനം ഗ്രാമഫോലേക്ക് രചനയും സംഗീതവും നിർവ്വഹിച്ച് പാടി പകർത്തിയ ശബ്‌ദത്തിന്നുടമയാണ്.സയ്യിദ് അബ്‌ദുല്‍ ഖാസിം ഇബ്‌നു ഗൗസുൽ അഅ്‌ളം ഷാഹു ബഹാവുദ്ധീൻ സകരിയ എന്നിവരുടെ ഏഴാം തലമുറയിൽപെട്ട സയ്യിദ് ഹാജി ഇബ്രാഹിം ബാവ.വംശപരമ്പരയായി ചെയ്‌തുവന്ന ഖാസി സ്ഥാനം നിർവ്വഹിക്കാൻ ഗുജറാത്ത് സംസ്ഥാനത്തിലെ കഛ് ബാടുവയിൽ നിന്നും കൊച്ചി മട്ടാംചേരിയിൽ 1825 ൽ സ്ഥാപിതമായ കഛിക്കാരുടെ പളളിയിലേക്ക് വരികയും ചെയ്‌തു.ആ പരപമ്പരയില്‍ അദ്ധേഹത്തിന്റെ മകൻ അബദുളള ബാവയും അവരുടെ മകൻ ഖാസിം ബാവയും അവരുടെ മകൻ ഗുൽ മുഹമ്മദ് ബാവയും ഖാസി മൂന്നു പേരും ഖാസി സ്ഥാനം നിര്‍വഹിച്ചിരുന്നു.
സംഗീതത്തിലുളള അമിത താൽപര്യം കാരണം ഖാസി സ്ഥാനം തുടരാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.
പ്രശസ്‌ത സംഗീതജ്ഞൻ ബിലായത്ത് ഖാന്റെ ശിഷ്യനായ അദ്ധേഹം ആദ്യമായി ഒരു മലയാള ഗാനം ഗ്രാമഫോണിലേക്ക് പകർത്തിയ ഗായകന്‍ എന്ന പേരിലും പ്രസിദ്ധിനേടിയിരുന്നു.
നാവും മൂക്കും ഉപയോഗിച്ച് പോലും ഹാർമോണിയം വായിച്ച് പ്രകടന സംഗീതത്തിന്റെ ഉപജ്ഞാതാവും കൂടിയായിരുന്നു. അറബി, ഉറുദു, ഗുജ്‌റാത്തി, തമിഴ്, തുടങ്ങിയ ഭാഷകളിലും ഗാനരചന നിർവ്വഹിച്ച അദ്ധേഹം ഫോട്ടോഗ്രാഫിയിലും തൽപരനായിരുന്നു.കൂടാതെ യൂനാനി ചികിത്സയിൽ പല രോഗങ്ങൾക്കും മരുന്നുകൾ തയ്യാറാക്കിയിരുന്നു.
കൊച്ചി മഹാരാജ,തിരുവിതാംകൂർ ദിവാൻ,കൊച്ചി സർക്കാർ തുടങ്ങിയവരുടെ അനവധി പുരസ്‌കാരങ്ങള്‍ അദ്ധേഹത്തിന് ലഭിച്ചു.
തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് പാടൂര്‍ പൈനിയില്‍ പറമ്പില്‍ പള്ളത്ത് വീട്ടില്‍ മൊയ്‌തീന്‍ മുസ്‌ല്യാരുടെ മകള്‍ ആയിഷയാണ് മാതാവ്.
1970 മെയ് 3 ന് തൃശൂര്‍ ജില്ലയിലെ പുവ്വത്തൂരില്‍ പ്രശസ്‌ത മാപ്പിളപ്പാട്ടു ഗായകനായ മകന്‍ കെജി സത്തറിന്റെ വസതിയില്‍ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു.
===========
ഗുൽ മുഹമ്മദ് - ബീവിക്കുഞ്ഞി ദമ്പതികളിൽ പിറന്ന മക്കളാണ് അബുബാവയും , കെ.ജി സത്താറും.ഇതിൽ കെ.ജി സത്താർ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനാണ് .600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട്.മട്ടാഞ്ചേരിയിലെ കൃഷ്ണൻകുട്ടി ഭാഗവതരുടെ പക്കൽ നിന്നാണ് ഇദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിച്ചത് .
പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ ആദ്യകാല സംഗീത ഗുരുവായിരുന്നു സത്താർ..
ഗുൽ മുഹമ്മദ് - ഖദീജ ( വടക്കാഞ്ചേരി ) ദമ്പതികളിലുള്ള മക്കളാണ് സൈനബ അബ്ദുൽ ഗനി , റുഖിയ എന്നിവർ.
തൃശൂർ ജില്ലയിൽ വലപ്പാട് ഒരു സംഗീതകച്ചേരിക്ക് എത്തിയ ഗുൽമുഹമ്മദ് വേദിയിൽ പ്രാർത്ഥനാഗീതം ആലപിച്ച സാറ എന്ന കൊച്ചു സുന്ദരിയുടെ സ്വര മാധുരിയിൽ ലയിച്ചിരുന്നു. സാറയുടെ സംഗീതാഭിരുചി മനസിലാക്കിയ അദ്ദേഹം സാറയെ ശിഷ്യയായി കൂടെക്കൂട്ടി. പിന്നീടുള്ള അദ്ദേഹത്തിൻ്റെ സംഗീത സഞ്ചാരത്തിൽ സാറ ഒപ്പമുണ്ടായിരുന്നു.
ഗുൽ മുഹമ്മദും സാറയും ചേർന്നു പാടിയ പാട്ട് ഗ്രാമഫോൺ റെക്കോഡായി. ഗ്രാമ ഫോണിലെ ആദ്യ മലയാളി സ്ത്രീ ശബ്ദവും സാറയുടേതാണ്. ഇരുവരും ഒരുമിച്ചു പാടിയ അബിദ വിജയം, ലക്കി അമീന എന്നീ ഗ്രാമഫോൺ റെക്കോഡുകൾ ഏറെ പ്രസിദ്ധമായിരുന്നു.
.................
പ്രൊഫസര്‍ ഗുല്‍ മുഹമ്മദ് ബാവയുടെ കൊച്ചിക്കാരിയായ ആദ്യത്തെ ഭാര്യ ആസ്യയില്‍ ഒരു മകള്‍ ആമിന.
രണ്ടാമത്തെ ഭാര്യ മമ്മസ്രായില്ലത്ത് ബീവിക്കുഞ്ഞിയില്‍ രണ്ട് മക്കള്‍ കെ.ജി സത്താര്‍,കെ.ജി.എം ഖാസിം (അബുബാവ).
മൂന്നാമത്തെ ഭാര്യ ഖദീജയില്‍ കെ.ജി സൈനബ, കെ.ജി റുഖിയ , കെ.ജി അബ്‌ദുല്‍ ഗനി.
നാലാമത്തെ ഭാര്യ സാറാഭായിയില്‍ കെ.ജി അസീസ്.
.................