ഖത്തറിലെ തിരുനെല്ലൂര്‍ മഹല്ല് നിവാസികളുടെ കൂട്ടായ്‌മ സംക്ഷിപ്‌തം ...
തിരുനെല്ലൂര്‍ മഹല്ലുകാരുടെ ഖത്തറിലെ പ്രവാസി കൂട്ടായ്‌മയ്‌ക്ക് പ്രവാസത്തോളം പഴക്കമുണ്ട്.പല സന്ദര്‍ഭങ്ങളിലും അറിയപ്പെട്ടിരുന്ന വിലാസങ്ങള്‍ക്ക് വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്.
1965 ല്‍ തിരുനെല്ലൂര്‍ നിവാസികള്‍ പത്തൊ പന്തണ്ടോ പേരാണ് പ്രവാസികളായി ഖത്തറില്‍ ഉണ്ടായിരുന്നത്.നാട്ടില്‍ ദാരിദ്ര്യം നീങ്ങാത്ത അവസ്ഥ.വളരെ ചുരുങ്ങിയ മാസ വരുമാനത്തില്‍ നാട്ടിലെ മദ്രസ്സയില്‍ ജോലി ചെയ്‌തിരുന്ന അധ്യാപകര്‍ക്ക് ശമ്പളം കൂട്ടി നല്‍കണം എന്ന ആശയം ഉടലെടുത്തു.അങ്ങനെ 1965 ല്‍ തിരുനെല്ലൂര്‍ മദ്രസ്സാ സഹായ സമിതി എന്ന സംഘടനക്ക് ബീജാവാപം ചെയ്‌തു.
പ്രവാസ ജീവിതത്തിൽ മഹല്ലിന് വേണ്ടി പ്രവർത്തിച്ച വടക്കന്റെ കായില്‍ അബൂബക്കര്‍ ഹാജി, കരീംജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന അബ്‌ദുല്‍ കരീം,കൂടത്ത് ഹമീദ്,കൂടത്ത് കുഞ്ഞു ബാപ്പു,ഇടുകാവില്‍ ഹസനാര്‍ ഹാജി പ്രവാസ ലോകത്തേക്ക് വിശിഷ്യാ തിരുനെല്ലൂർക്കാരായ ഒട്ടേറെ സഹോദരങ്ങളെ കരക്കണച്ച ബഹുമാന്യനായ കിഴക്കയിൽ സെയ്‌തു മുഹമ്മദ് പ്രവാസത്തോളം പഴക്കമുള്ള പ്രവാസ കൂട്ടായ്‌മകളില്‍ പ്രവര്‍ത്തന നിരതരായിരുന്നവരുടെ പേരുകള്‍ എന്നും ഓര്‍മിക്കപ്പെടും.
പാലപ്പറമ്പിൽ അബ്‌ദുറഹ്‌മാന്‍ ഹാജി, വി.കെ ഖാസിം, ആർ.കെ. ഇബ്രാഹിംകുട്ടി,പി.ടി.മുഹമ്മദാലി തുടങ്ങിയ സുമനസ്സുകളുടെ നേതൃത്വമായിരുന്നു അന്നത്തെ ഖത്തർ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മ.മദ്രസ്സ അധ്യാപകരുടെ മാസാന്ത വേതനത്തിലേക്ക് മാസാന്തങ്ങളില്‍ കൃത്യമായി പണം സമാഹരിച്ച് യഥാസമയം നാട്ടിലേക്ക് എത്തിച്ചിരുന്നു.
ഇതാണ് ഘട്ടം ഘട്ടമായി രൂപാന്തരപ്പെട്ട ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന സംഘടനയുടെ പൂര്‍വകാല ഹ്രസ്വ ചരിതം.
മഹല്ലിലെ ക്ഷേമ പ്രവര്‍ത്തനം എന്ന അജണ്ടയ്‌ക്ക് മാറ്റം വന്നിട്ടില്ല.പ്രവാസി കൂട്ടായ്‌മയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നവര്‍ പ്രവാസം മതിയാക്കി പോയവരും ഇപ്പോഴും പ്രവാസ ജിവിതം നയിക്കുന്നവരും ഉണ്ട്.
എഴുപതുകളിലും എമ്പതു കളിലും ഹാജി അബ്‌ദുല്‍ റഹിമാന്‍ പാലപ്പറമ്പില്‍ ആയിരുന്നു നേതൃത്വം നല്‍കിയിരുന്നത്.പിന്നീട് കുഞ്ഞു ബാവു മൂക്കലെ,അബു പുത്തന്‍ പുരയില്‍,വി.കെ ഇസ്‌മാഈല്‍,ഇസ്‌മാഈല്‍ ബാവ തുടങ്ങിയവരും ഇവിടെ പരാമര്‍ശിച്ചിട്ടില്ലാത്തവരും നേതൃ പദം അലങ്കരിച്ചിട്ടുണ്ട്.
------------
2006 മുതല്‍ പുതിയ കെട്ടിലും മട്ടിലും ഈ കൂട്ടായ്‌മ വളരാന്‍ തുടങ്ങുന്ന സന്ദര്‍ഭത്തില്‍ അബു കാട്ടിലും തുടര്‍ന്ന് അസീസ് മഞ്ഞിയിലും പ്രവാസി കൂട്ടായ്‌മയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.
2010 മുതല്‍ ജനാധിപത്യ രീതിയിലാണ് ഖത്തറിലെ കുട്ടായ്‌മയുടെ നേതൃത്വം നിലവില്‍ വരുന്നതെന്നത് അഭിമാനകരമായ കാര്യമാണ്.ഇപ്പൊഴത്തെ സാരഥി ഷറഫു ഹമീദ് തുടര്‍ച്ചയായ ഊഴങ്ങളില്‍ അധ്യക്ഷ പദം അലങ്കരിക്കുന്നു എന്നതും അഭിമാനത്തോടെ രേഖപ്പെടുത്താനാവുന്ന വിശേഷമാണ്.
ഓരോ പുതിയ സമിതിയും പ്രവര്‍ത്തന സജ്ജമായ കാലത്ത് നാട്ടില്‍/മഹല്ലില്‍ നടക്കുന്ന ക്രിയാത്മകമായ സംരംഭങ്ങളുമായി സാധ്യമാകുന്നത്ര സഹകരിച്ചിരുന്നതായി കാണാം.
എഴുപതുകളില്‍ മസ്‌ജിദ് റോഡ്,കിഴക്കേകര മദ്രസ്സ,മദ്രസ്സയോടനുബന്ധിച്ച സൗകര്യങ്ങള്‍ ശുദ്ധജലത്തിനു വേണ്ടിയുള്ള കിണര്‍,മഹല്ലിലെ ഇതര പള്ളി മദ്രസ്സാ സംവിധാനങ്ങള്‍ക്ക് വേണ്ടിയുള്ള സഹായ സഹകരണങ്ങള്‍ ഖത്തര്‍ കൂട്ടായ്‌മയുടെ അടയാളപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.മുള്ളന്തറയിലെ മസ്‌ജിദ് അന്നൂര്‍,കുന്നത്തെ മസ്‌ജിദ് അബൂബക്കര്‍ സിദ്ധീഖ്,കിഴക്കേകര മസ്‌ജിദുകളായ ത്വാഹയും തഖ്‌വയും പുനരുദ്ധരിക്കപ്പെട്ട ജുമാമസ്‌ജിദ് തുടങ്ങിയ മഹല്ലു പരിധിയിലെ പരിശുദ്ധ ഭവനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇതര പ്രവാസികളുടെ പങ്കുകള്‍ക്കൊപ്പം ഒരു പണ തൂക്കം കൂടുതല്‍ ഖത്തര്‍ കുട്ടായ്‌മ തന്നെയാണെന്ന് നിസ്സംശയം പറയാം.ഏറ്റവുമൊടുവില്‍ പള്ളിയുടെ മാസാന്ത വരുമാനം ലക്ഷ്യം വെച്ച് പണി പൂര്‍ത്തീകരിക്കപ്പെട്ട പാര്‍പ്പിട സമുച്ചയത്തിലും ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ കയ്യൊപ്പ് തെളിയുന്നുണ്ട്.
മഹല്ലിലെ ഇതര വിപുലീകരണങ്ങളിലും പുനഃക്രമീകരണങ്ങളിലും സാമൂഹ്യമായ ഇടപെടലുകളിലും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ദൗത്യനിര്‍വഹണത്തിന്റെ പാതയിലുണ്ട്.
----------
2006 -08
പ്രസിഡണ്ട്- അബുകാട്ടിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
കെ .വി.ഹുസൈൻ ഹാജി
2008 -09
പ്രസിഡണ്ട് - അബുകാട്ടിൽ
ജനറൽ സെക്രട്ടറി - അബ്ദുൽ അസീസ് മഞ്ഞിയിൽ
ഫിനാന്‍സ് സെക്രട്ടറി
കെ .വി.ഹുസൈൻ ഹാജി
2009-11
പ്രസിഡണ്ട് - അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
കെ .വി.ഹുസൈൻ ഹാജി
2011 -12
പ്രസിഡണ്ട് - അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
വി.എസ്.ജലീൽ
2012-13
പ്രസിഡണ്ട് - അസീസ് മഞ്ഞിയിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
ഹമീദ്‌കുട്ടി.ആർ.കെ
2013 -14
പ്രസിഡണ്ട് - അബുകാട്ടിൽ
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
കെ.കെ.മുഹമ്മദ് ഇസ്മാഈൽ ബാവ
=========
2015 -16
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
മുഹമ്മദ് ഇസ്മാഈൽ ബാവ
2016 - 17
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
മുഹമ്മദ് ഇസ്മാഈൽ ബാവ
2017- 18
പ്രസിഡണ്ട്- ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - ഷിഹാബ്.എം.ഐ
ഫിനാന്‍സ് സെക്രട്ടറി
സലീം ഖാദർമോൻ
2018- 23
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - കെ.ജി റഷീദ്
ഫിനാന്‍സ് സെക്രട്ടറി - ഹാരിസ് അബ്ബാസ്
----------
2023- 24
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - കെ.ജി റഷീദ്
ഫിനാന്‍സ് സെക്രട്ടറി - ഹാരിസ് അബ്ബാസ് & ഷഹീര്‍ അഹമ്മദ്
2024- 25
പ്രസിഡണ്ട് - ഷറഫ് പി.ഹമീദ്
ജനറൽ സെക്രട്ടറി - കെ.ജി റഷീദ്
അസി.ജനറല്‍ സെക്രട്ടറി
അനസ് ഉമര്‍
ഫിനാന്‍സ് സെക്രട്ടറി - ഷഹീര്‍ അഹമ്മദ്
==========