ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 17 September 2015

കെ.ജി സത്താര്‍ അനുസ്‌മരണം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ബലി പെരുന്നാളിനോടനുബന്ധിച്ച്‌ സപ്‌തം‌ബര്‍ 25 വെള്ളിയാഴ്‌ച മാപ്പിളപ്പാട്ടിന്റെ സുല്‍‌ത്താന്‍ കെ.ജി സത്താറിനെ അനുസ്‌മരിക്കുന്നു.ഈ സാം‌സ്‌കാരിക സം‌ഗമത്തിലേക്ക്‌ സഹൃദയരായ എല്ലാവരേയും ക്ഷണിക്കുന്നതായി സം‌ഘാടകര്‍ അറിയിച്ചു.