നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 19 April 2016

സൗഹൃദ യാത്ര അന്തിമ അജണ്ടയ്‌ക്ക്‌ രൂപം നല്‍‌കി

ദോഹ:സൗഹൃദ യാത്ര അന്തിമ അജണ്ടയ്‌ക്ക്‌ രൂപം നല്‍‌കി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രവര്‍‌ത്തക സമിതി ധന്യമായി.കഴിഞ്ഞ ദിവസം പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന യോഗത്തില്‍ ഒരു മുഴു ദിന യാത്രാ അജണ്ടയുടെ മിനുക്കു പണികള്‍ പൂര്‍‌ത്തിയാക്കിയതായി കോഡിനേറ്റര്‍ സലീം നാലകത്ത് പറഞ്ഞു.
ഏപ്രില്‍ 22 വെള്ളിയാഴ്‌ച കാലത്ത്‌ 08.30 ന്‌ സിറ്റി പരിസരത്ത് സെക്രട്ടറി അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ റജിസ്റ്റ്റേഷന്‍ ആരം‌ഭിക്കും.കൃത്യം ഒമ്പത്‌ മണിക്ക്‌ സംഗമ വേദിയായ ഷഹാനിയ പാര്‍‌ക്കിലേയ്‌ക്ക്‌ പുറപ്പെടും.കാലത്ത്‌ 10 മുതല്‍ ആദ്യ സെഷന്‍ ആരം‌ഭിക്കും.അസോസിയേഷന്‍ വാര്‍‌ഷിക പ്രവര്‍‌ത്തക രൂപ രേഖ അം‌ഗങ്ങള്‍‌ക്കിടയില്‍ സവിസ്‌തരം വിശദീകരിക്കുകയും ചര്‍‌ച്ചയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്യും.പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേരുന്ന സം‌ഗമത്തില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വിഷയം അവതരിപ്പിക്കും.സെക്രട്ടറി ശൈദാജ്‌ നന്ദി പ്രകാശിപ്പിക്കും.

ജുമ‌അ നമസ്‌കാരാനന്തരം രണ്ടാമത്തെ സെഷന്‍ പ്രാരം‌ഭം കുറിക്കും.പ്രവര്‍‌ത്തക സമിതി അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖുര്‍‌ആന്‍ പഠനത്തോടെ ആരം‌ഭിക്കുന്ന കലാ കായിക സാംസ്‌കാരിക സം‌ഗമം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമ്പന്നമാകും.

നാല്‌ പതിറ്റാണ്ട്‌ കാലം ഖത്തറില്‍ പ്രവാസ ജിവിതം നയിച്ച്‌ നാട്ടിലേയ്‌ക്ക്‌ തിരിക്കുന്ന മുന്‍ പ്രസിഡന്റ്‌ അബു കാട്ടിലിന്‌ യാത്രയയപ്പ്‌ നല്‍‌കും. ഖത്തര്‍ മഹല്ലു അസോസിയേഷന്‍ എന്ന പുതിയ രൂപ ഭാവ സമിതിയുടെ പ്രഥമ അധ്യക്ഷന്‍,ദീര്‍‌ഘ കാലത്തെ പ്രസിഡന്റ്‌,ഖത്തറിലെ സാമൂഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്ത്‌ സജീവ സാന്നിധ്യവുമായിരുന്നു അബു കാട്ടില്‍.തിരക്ക്‌ പിടിച്ച തന്റെ പ്രവാസ ജിവിതത്തില്‍ മഹല്ലിന്റെയും നാട്ടുകാരുടേയും വിഷയം വരുമ്പോള്‍ പ്രഥമ പരിഗണന തന്റെ ഗ്രാമത്തിനും ഗ്രാമവാസികള്‍‌ക്കും എന്ന പ്രതിജ്ഞാബന്ധമായ കാഴ്‌ചപ്പാട്‌ കാത്തു സൂക്ഷിച്ചു പോന്ന ആദരണീയനായ അബു കാട്ടിലിന്‌ സമുചിതമായ യാത്രയയപ്പ്‌ ഒരുക്കും. മണലാരണ്യത്തിലാണെങ്കിലും പ്രകൃതിരമണീയമായ പ്രദേശത്ത്‌ അവിസ്‌മരണീയമായ സാം‌സ്‌കരിക വിരുന്നായിരിക്കും ഈ സം‌ഗമം എന്ന്‌ അധ്യക്ഷന്‍ ഷറഫു ഹമീദ്‌ അറിയിച്ചു.

തുടര്‍ന്ന്‌ വിജ്ഞാന സദസ്സ്‌,ക്വിസ്സ്‌ പ്രോഗ്രാം,കലാ കായിക മത്സരങ്ങള്‍ തുടങ്ങിയവയും അജണ്ടയിലുണ്ട്‌.കാല്‍പന്തുകളി,ക്രിക്കറ്റ്,വടം വലി പഞ്ച ഗുസ്‌തി തുടങ്ങിയ വൈവിധ്യമാര്‍‌ന്ന മത്സര ഇനങ്ങള്‍ ഉള്‍‌പെടുത്തിയിട്ടുണ്ടെന്ന്‌ സലിം നാലകത്ത് വിശദീകരിച്ചു.തൗഫീഖ്‌ താജുദ്ധീന്‍ ,ആസിഫ് ഉസ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലൊരുക്കുന്ന ദഫ്‌മുട്ട് ഈ സം‌ഗമത്തെ ഏറെ ഹൃദ്യമാക്കുമെന്ന്‌ കോഡിനേറ്റര്‍ ശുഭാപ്‌തി രേഖപ്പെടുത്തി.സം‌ഗമത്തില്‍ ഭാഗഭാക്കാകുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 'സര്‍‌പ്രൈസ്‌' ഒരുക്കിയിട്ടുണ്ടെന്ന്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

സൗഹൃദ സം‌ഗമത്തെ അവിസ്‌മരണീയമാക്കാന്‍ ജാഗ്രതയോടെ സജീവ സാന്നിധ്യമായി .അബു മുഹമ്മദ്‌ മോന്‍,അസ്‌ലം ഖാദര്‍ മോന്‍,ജാസിര്‍ അസീസ്‌ ഇസ്‌മാഈല്‍ മൊയ്‌തുട്ടി,തൗഫീഖ്‌ താജുദ്ധീന്‍,നസീര്‍ എം.എം,ഷമീര്‍ കുഞ്ഞു,റഷീദ്‌,റഷാദ്‌ തുടങ്ങിയ യുവ നിര തന്നെയുണ്ട്‌.ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍‌ത്തു.