നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 19 March 2017

സുവനീര്‍ വിശേഷം

ദോഹ: ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സുവനീര്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇതിലേയ്‌ക്ക്‌ രചനകള്‍ അയല്‍ മഹല്ലുകളില്‍ നിന്നു പോലും വരുന്നുണ്ട്‌.അതേ സമയം മഹല്ലു പരിധിയില്‍ ഉള്ള എഴുതാനും അവതരിപ്പിക്കാനും പ്രാപ്‌തരായ പലരും വേണ്ടത്ര മുന്നോട്ട്‌ വന്നിട്ടില്ല.അകത്തു നിന്നും പുറത്തു നിന്നും ഉള്ള ചില അന്വേഷണങ്ങളുടെ വെളിച്ചത്തിലും ഇനിയും വ്യക്തത വന്നിട്ടില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലും ഒരു പൊതു വിശദീകരണം നല്‍‌കുകയാണ്‌.

തിരുനെല്ലൂര്‍ എന്നു വരമൊഴിയിലും പെരിങ്ങാട്‌ എന്നു വാമൊഴിയിലും പ്രസിദ്ധമായ വിശാല മഹല്ലില്‍ കൃത്യമായി 438 വീടുകളാണുള്ളത്‌.ഇതില്‍ കുന്നത്ത് അബൂബക്കര്‍ മസ്‌ജിദ്‌ പരിസരത്തും പരിധിയിലും 73 വീടുകള്‍ ഉണ്ട്‌.മുള്ളന്തറയിലും പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡ്‌ ഇരു വശവും ഉള്‍‌പടെ 97 വീടുകളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.തിരുനെല്ലൂര്‍ രണ്ട്‌ കരയിലും പെരിങ്ങാട്‌ അയ്യപ്പന്‍ കാവ്‌ മുതലുള്ള പ്രദേശത്തുമായി 268 വീടുകളുമാണ്‌ ഏറ്റവും പുതിയ കണക്ക്‌.പ്രസ്‌തുത പ്രദേശത്തുകാരുടെ രചനകളെ സുവനീറില്‍ പ്രത്യേകം പരിഗണിക്കും.

ചുരുങ്ങിയത്‌ അമ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള മഹല്ലും മഹല്ല്‌ പരിധിയിലേയും ചരിത്ര വിശേഷങ്ങളെങ്കിലും ഈ സുവനീറില്‍ ഉണ്ടായിരിക്കണമെന്നാണ്‌ ഉദ്ധേശിക്കുന്നത്‌.ഇവ്വിഷയത്തിലുള്ള അന്വേഷണങ്ങളുടെ ഭാഗമായി സുവനീര്‍ സമിതിയിലെ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെയും,അബു മുഹമ്മദ്‌ മോന്റെയും നേതൃത്വത്തില്‍ കാരണവ സം‌ഗമം നടത്തിയിരുന്നു.ഖ്യു.മാറ്റ്‌ മീഡിയ സെല്ല്‌ അസീസ്‌ മഞ്ഞിയില്‍,ആര്‍.കെ ഹമീദ്‌ തുടങ്ങിയവരും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.കൂടാതെ ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഷിഹാബ്‌ ഇബ്രാഹീം തുടക്കം കുറിച്ച ചര്‍‌ച്ചകളിലൂടെ പ്രദേശത്തെ ബഹുമാന്യരായ സഹോദരങ്ങളുടെ സഹകരണത്തോടെ കുറെ കൂടെ വ്യക്തത വരുത്താനും സാധിച്ചിട്ടുണ്ട്‌.അഥവാ ചരിത്ര താള്‍ എന്നത് ഈ സുവനീറിന്റെ വിജ്ഞാന പ്രദമായ ഹൃദയ സ്‌പര്‍ക്കായ ഒരു ഭാഗമായിരിക്കും.

പ്രാരം‌ഭം,വെള്ളാരം കല്ലുകള്‍,ഓര്‍മ്മയില്‍ എന്റെ ഗ്രാമം,അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍,കഥ പറയുന്ന ചിത്രങ്ങള്‍,സ്‌പന്ദനങ്ങള്‍,പഴയ താളുകള്‍,സര്‍ഗ വേദി,സന്ദേശങ്ങള്‍ എന്നിങ്ങനെ പത്ത്‌ ശീര്‍ഷകങ്ങളിലാണ്‌ സുവനീര്‍ ഒരുങ്ങുന്നത്.

സുവനീറിന്റെ വരിക്കൊത്ത വരകളും വര്‍‌ണ്ണങ്ങളും നല്‍‌കുന്നത്‌ അബു മുഹമ്മദ്‌ മോന്‍,നസ്‌റിന്‍ യൂസഫ്‌ എന്നീ അനുഗ്രഹീതരായ  പ്രതിഭകളാണ്‌.

സുവനീറുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ രചനകള്‍ എത്രയും പെട്ടെന്നു അയച്ചു തരണമെന്നു പത്രാധിപ സമിതി അഭ്യര്‍‌ഥിച്ചു.