നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 7 May 2025

ഖുറൈഷിയുടെ റൂഹാനികള്‍

സൈനുദ്ദീന്‍ ഖുറൈഷിയുടെ റൂഹാനികള്‍ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു.

കഥയിലൂടെ ജീവിതത്തിലെ സന്ദേശങ്ങള്‍ വിനിമയം ചെയ്യുകയാണ്‌.സൈനുദ്ദീന്‍ ഖുറൈഷി.പഞ്ചേന്ദ്രിയ നിഷ്‌ഠമായ,ഉള്ള് തൊട്ട അനുഭവങ്ങളെ സ്വകീയമായ ഭാഷയില്‍ ദുര്‍‌ഗ്രഹതയില്ലാതെ പറയുന്നിടത്ത് കഥ നേര്‍‌വഴിയില്‍ സഞ്ചരിക്കുന്നു.

ശ്രീ പിടി കുഞ്ഞു മുഹമ്മദ് പരിപാടി ഉദ്‌ഘാടനം ചെയ്യും.ഡോ.സി രാവുണ്ണി അഡ്വ.മുഹമ്മദ് ഗസ്സാലിക്ക്  പുസ്‌തകം നല്‍‌കിക്കൊണ്ട് പ്രകാശനം നിര്‍‌വഹിക്കും.ശ്രീ പ്രസാദ് കാക്കശ്ശേരി പുസ്‌തകം പരിചയപ്പെടുത്തും.

2025 മെയ്‌ 12 ന്‌ പുവ്വത്തൂര്‍ വ്യാപാരഭവനില്‍ വെച്ച് വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രകാശന പരിപാടിയില്‍ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

അഹമ്മദ് മൊയ്‌നുദ്ദീന്‍, പ്രേം ശങ്കര്‍ അന്തിക്കാട്‌,പി.ജി സുബിദാസ്,ആഷിക് വലിയകത്ത്,ടി.എന്‍ ലെനിന്‍ ,സി.എഫ് രാജന്‍,ഷിനോദ് എളവള്ളി,സജീഷ് കുറുവത്ത്,ബി.ആര്‍ സന്തോഷ്,റഹ്‌മാന്‍ തിരുനെല്ലൂര്‍,ആര്‍.എ അബ്‌ദുല്‍ ഹകീം തുടങ്ങിയ സാഹിത്യ സാം‌സ്‌ക്കാരിക മേഖലയിലുള്ളവര്‍ വേദിയെ ധന്യമാക്കും.

പുരോഗമന കലാ സാഹിത്യ സം‌ഘം ചിറ്റാട്ടുകര സം‌ഘടിപ്പിക്കുന്ന പ്രകാശന പരിപാടിയില്‍ പ്രസിഡന്റ്‌ ഡോ.വിനു വടേരി,സെക്രട്ടറി സി.ടി ജാന്‍‌സി എന്നവര്‍ നേതൃത്വം നല്‍‌കും.