നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 27 June 2017

പ്രഖ്യാപന സമ്മേളനം

തിരുനെല്ലൂര്‍കാരുടെ ചിരകാല സ്വപ്‌നമായ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ പ്രഖ്യാപന സമ്മേളനം ജൂണ്‍ 29 ന്‌ വ്യാഴാഴ്‌ച വൈകീട്ട്‌ 4 ന്‌ എ.എം.എല്‍.പി സ്‌ക്കൂളില്‍ സം‌ഘടിപ്പിക്കുന്നു. ജന പ്രതിനിധികളും,സാമുഹിക സാംസ്‌കാരിക രാഷ്‌ട്രീയ മേഖലിയിലെ പ്രമുഖരും സംബന്ധിക്കും.

മണലൂര്‍ മണ്ഡലം എം.എല്‍.എ ബഹു മുരളി പെരുന്നെല്ലി ഗ്ലോബല്‍ സം‌ഗമം ഉദ്‌ഘാടനം ചെയ്യും.ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ നിയുക്ത വൈസ്‌ ചെയര്‍‌മാന്‍ അബു കാട്ടില്‍ അധ്യക്ഷത വഹിക്കും.അം‌ഗീകാരങ്ങളുടെ വിതരണോദ്‌ഘാടനം മുന്‍ എം.എല്‍.എ ശ്രീ പി.എ മാധവന്‍ നിര്‍‌വഹിക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ ഹുസൈന്‍ എ.കെ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂരിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും,പാവറട്ടി പൊലിസ്‌ സബ്‌ ഇന്‍‌സ്‌പെക്‌ടര്‍ അരുണ്‍ഷാ,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീ ഷരീഫ്‌ ചിറക്കല്‍,തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,പ്രവാസി പ്രതിനിധികളായ ഷറഫ്‌ ഹമിദ്‌,ഷിയാസ്‌ അബൂബക്കര്‍,ഹുസൈന്‍ കാട്ടില്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.

വിദ്യാഭ്യാസം,കല‌‌-സാഹിത്യ- സാംസ്‌കാരിക രം‌ഗം,സീനിയര്‍ പ്രവാസികള്‍,വിവിധ മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വങ്ങള്‍ എന്നിവരെ ആദരിക്കുകയും പ്രശംസാ പത്രങ്ങള്‍ നല്‍‌കുകയും ചെയ്യും.

രണ്ടാമത്തെ സെഷനില്‍ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ എന്ന ആശയത്തെക്കുറിച്ചും സം‌വിധാനത്തെക്കുറിച്ചും ഉള്ള പൊതു ചര്‍‌ച്ചയില്‍ നാട്ടുകാര്‍‌ക്ക്‌ പ്രതികരിക്കാന്‍ അവസരം നല്‍‌കും. ഈ പ്രഥമ സം‌ഗമത്തെ വിജയിപ്പിക്കാന്‍ ഗ്ലോബല്‍ ഓര്‍‌ഗനൈസേഷന്‍ തിരുനെല്ലൂര്‍ ചെയര്‍‌മാന്‍ ഉമര്‍ കാട്ടില്‍ അഭ്യര്‍‌ഥിച്ചു.