സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന ക്യാമ്പയിന്‍ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും മഹല്ലിന്റെ ദൈന്യം ദിന കാര്യങ്ങളുടെ സുഖമമായ സാമ്പത്തിക സുഭദ്രതക്ക് വേണ്ടിയുള്ള ആസുത്രണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും എല്ലാവരും സജീവമായി പങ്കെടുത്തു.
ക്യാമ്പയിനിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണത്തിന്റെ പ്രാധാന്യം അടിവരയിടപ്പെട്ടു.രക്ഷിതാക്കള്‍ക്ക് വേണ്ടി ഉചിതമായൊരു പരിപാടി നൂറുല്‍ ഹിദായ മദ്രസ്സയില്‍ വെച്ച് സംഘടിപ്പിക്കാമെന്ന് ധാരണയിലെത്തി.യുവാക്കളിലേക്ക് ക്യാമ്പയിന്‍ സന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായി ഖ്യുമാറ്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലും സഹകരണത്തിലും നടത്താനുദ്ദേശിക്കുന്ന പരിപാടികളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.ഒരുമിച്ചുള്ള യാത്ര എന്ന ആശയമാണ് ഏകദേശം പരിഗണിക്കപ്പെട്ടത്.പ്രായഭേദമന്യെ ഇഴയടുപ്പമുണ്ടാക്കാന്‍ യാത്ര ഉപകരിച്ചേക്കും എന്നും വിലയിരുത്തപ്പെട്ടു.
ക്യാമ്പയിനിന്റെ ഭാഗമായി പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പരിപാടി ഖ്യുമാറ്റ് തീരുനമാത്തിനു ശേഷം സാധ്യമാകുന്നവിധം സഹകരിക്കാനുള്ള മഹല്ലിന്റെ സന്നദ്ധത യോഗത്തില്‍ അറിയിച്ചു.
പള്ളിപ്പറമ്പില്‍ വിവിധയിനത്തിലുള്ള കാര്‍ഷിക വിളകളും സാമ്പത്തിക നേട്ടം ലഭിക്കുന്ന ഇതര കൃഷികളും എന്ന ആശയങ്ങളും പങ്കുവെക്കപ്പെട്ടു.
പള്ളിക്കും മദ്രസ്സക്കും മാസാന്തം വലിയ ഒരു തുക ചിലവ് വരുന്നുണ്ട്.ചിലവ് വരവുകള്‍ കൃത്യമായി പരിപാലിക്കപ്പെടാന്‍ പ്രയാസം നീണ്ടു പോകുന്നത് അഭികാമ്യമല്ല എന്നും വിലയിരുത്തപ്പെട്ടു.
മഹല്ലിന്റെ നിലവിലെ അവസ്ഥയും പ്രതീക്ഷിക്കുന്ന ഭാവി ആസൂത്രണങ്ങളും ഉള്‍കൊള്ളിച്ച് കൃത്യമായ ഒരു പ്രൊജകറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ടു.
പ്രതീക്ഷകള്‍ ജനിപ്പിക്കുന്ന സംയുക്തമായ കൂടിയിരുത്തത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തി.ഖ്യുമാറ്റ് പ്രവര്‍ത്തക സമിതിയിലും പ്രസ്‌തുത വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സാധുതയും സാധ്യതയും നാടിനും നാട്ടുകാര്‍ക്കും അനുകൂലമാകുമെന്ന പ്രതീക്ഷയോടെ പ്രാര്‍ഥനയോടെ യോഗം അവസാനിച്ചു.
അല്ലാഹു നമ്മുടെ സദുദ്യമങ്ങളെ വിജയിപ്പിച്ചു തരുമാറാകട്ടെ.
========
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍