ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 3 March 2018

ശുദ്ധജല വിതരണം

തിരുനെല്ലൂര്‍:വേനല്‍ കടുത്തു തുടങ്ങിയതോടെ തിരുനെല്ലൂര്‍ ഗ്രാമത്തിലെ ശുദ്ധജല ക്ഷാമം കണക്കിലെടുത്ത്‌ തിരുനെല്ലുരില്‍ നിന്നു തന്നെയുള്ള ഇതര ജല സ്രോതസ്സുകളില്‍ നിന്നും ജലം സം‌ഭരിച്ച്‌ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ 'നന്മ തിരുനെല്ലൂര്‍' പ്രവര്‍‌ത്തകര്‍. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന പ്രവര്‍‌ത്തക സമിതിയിലാണ്‌ ഈ സം‌രം‌ഭം വിഭാവന ചെയ്‌തത്.

ഇവ്വിഷയത്തില്‍ മഹല്ലിന്റെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത്‌ നിന്നും നല്ല സഹകരണം ലഭിക്കുന്നതായും നന്മ പ്രവര്‍‌ത്തകര്‍ അറിയിച്ചു.ഗ്രാമത്തില്‍ നിന്നും തന്നെയുള്ള ജല സ്രോതസ്സുകളില്‍ നിന്നുള്ള സം‌ഭരണ പ്രക്രിയക്ക്‌ ദിനേന ആയിരം രൂപ ചെലവ്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌.ആഴ്‌ചയില്‍ മൂന്ന്‌ ദിവസമാണ്‌ വിതരണം ചെയ്യാന്‍ ഉദ്ധേശിക്കുന്നത്.തുടര്‍‌ച്ചയായി മൂന്ന്‌ മാസമെങ്കിലും ഈ പദ്ധതി തുടരേണ്ടി വരുമെന്ന്‌ നന്മയുടെ ഔദ്യോഗിക ഭാരവാഹികളിലൊരാളായ ഷം‌സുദ്ധീന്‍ പുതിയ പുരയില്‍ ശബ്‌ദ സന്ദേശത്തില്‍ അറിയിച്ചു. നന്മയില്‍ സഹകരിക്കുന്ന സഹൃദയര്‍‌ സഹകരിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ്‌ സേവന സന്നദ്ധ പാതയിലെ നന്മയുടെ പ്രവര്‍‌ത്തകര്‍.