ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 30 June 2018

പൂത്തോക്കില്‍ ഖാദര്‍ സാഹിബ്‌ നിര്യാതനായി

തിരുനെല്ലൂര്‍:പൂത്തോക്കില്‍ ഖാദര്‍ സാഹിബ്‌ നിര്യാതനായി.തിരുനെല്ലുര്‍ മഹല്ല്‌  പ്രസിഡന്റായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലും പ്രയാസങ്ങളാലും ചികിത്സയിലും പരിചരണത്തിലുമായിരുന്നു.

രണ്ട്‌ വര്‍‌ഷത്തോളമായി പെരുവല്ലൂരിലാണ്‌ താമസം.ഭാര്യയും സാഫിര്‍,സാഹിര്‍ എന്നീ രണ്ട്‌ ആണ്‍‌മക്കളും  മൂന്നു പെണ്‍‌മക്കളും ഉണ്ട്‌.ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഇന്ന്‌ മധ്യാഹ്നത്തോടെ നടക്കുമെന്ന്‌ ബന്ധുക്കല്‍ അറിയിച്ചു.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍‌സ്‌ ഖത്തര്‍,ഉദയം പഠനവേദി ഇതര പ്രവാസി കൂട്ടായ്‌മകളും അനുശോചനം രേഖപ്പെടുത്തി.ഖബറടക്കത്തിനു ശേഷം നൂറുല്‍ ഹിദായ മദ്രസ്സയില്‍ വെച്ച്‌ അനുസ്‌മരണ സം‌ഗമവും പ്രാര്‍‌ഥനയും ഉണ്ടാകുമെന്ന്‌ മഹല്ല്‌ വൃത്തങ്ങള്‍ അറിയിച്ചു.