നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 17 September 2011

Mahallu Administration system

മഹല്ല്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാങ്കേതികയുടെ പിന്തുണ നല്‍കുകയാണ്‌ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബീലിയന്‍ സൊലൂഷന്‍സ്‌ .കേരള മുസ്‌ലിം സമൂഹത്തിന്റെ അഭിമാനമായ അസ്‌തിത്വത്തിന്‌ മഹല്ലുകള്‍ നിര്‍വഹിച്ച പങ്ക്‌ ആര്‍ക്കും നിഷേധിക്കുവാനാകില്ല.ലോകമുസ്‌ലീങ്ങള്‍ക്ക് തന്നെ മാതൃകയായ രൂപത്തില്‍ വ്യവസ്ഥാപിതവും ശാസ്‌ത്രീയവുമായ രീതിയില്‍ കേരള മുസ്‌ലീങ്ങളുടെ മത - സാമൂഹ്യ ജീവിതത്തില്‍ മഹല്ലുകള്‍ ഗുണപരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.

ആധുനികയുഗത്തില്‍ മഹല്ലുകളുടെ ഉത്തരവാദിത്തങ്ങളും മഹല്ലുകളില്‍ നിന്നുള്ള പ്രതീക്ഷകളും വര്‍ധിച്ചിരിക്കുന്നു.ആരാധനാപരമായ കാര്യങ്ങള്‍ നേരാം വണ്ണം നിര്‍വഹിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്‌തു കൊടുക്കുക,പ്രാഥമികമായ ഇസ്‌ലാമിക പാഠങ്ങള്‍ ഇളം തലമുറയ്‌ക്ക്‌ അഭ്യസിപ്പിക്കുവാന്‍ അവസരമൊരുക്കുക എന്നീ പരിമിതമായ  ചുമതലകളില്‍ ഒതുങ്ങി നിന്നിരുന്ന അവസ്ഥയ്‌ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ സമുദായത്തിന്റെ സമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മഹല്ലുകള്‍ സക്രിയമായി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന അവസ്‌ഥ സംജാതമായിരിക്കുന്നു.ഇവിടെ മഹല്ല്‌ അഡ്‌മിനിസ്‌ട്രേഷന്‍ സിസ്‌റ്റം (മാസ്‌) ഓരോ മഹല്ലിലും അഭിവാജ്യ ഘടകമായി വരുന്നു.

മാസിന്റെ രൂപ കല്‍പനകള്‍ :
വരവ്‌ ചെലവ്‌ കണക്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണം 
സര്‍വ്വെ അനാലിസിസ്‌
വ്യവസ്ഥാപിതമായ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ 
സ്റ്റാഫ്‌ പേറോള്‍ 
ശാസ്ത്രീയമായ സാമൂഹ്യ പ്രവര്‍ത്തനം 
ഡാറ്റ സംഭരണം 
റിപ്പോര്‍ട്ടുകള്‍ 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.