നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 11 September 2013

ഒറ്റക്കെട്ടായി മുന്നേറുക

തിരുനെല്ലൂര്‍ :കൂട്ടുത്തരവാദിത്വത്തോടെ ഒറ്റക്കെട്ടായി മുന്നേറുക.മഹല്ല്‌ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ ഹാജി കെ.പി അഹമ്മദ്‌ ആഹ്വാനം ചെയ്‌തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയുടെ പ്രഥമ സമിതിയില്‍ ആമുഖ ഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം .മഹല്ലുകാരുടെ നല്ല പങ്കാളിത്തമുണ്ടായിരുന്ന ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും പുതിയ പ്രതീക്ഷകള്‍ക്ക്‌ വക നല്‍കുന്നുണ്ടെന്നും ഈ ഉണര്‍വ്വ്‌ നിലനിര്‍ത്താന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ ബാധ്യതയുണ്ടെന്നും അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.


ഭാവി ആസൂത്രണങ്ങള്‍ക്കും പദ്ധതികളുടെ ആവിഷ്‌കാരങ്ങള്‍ക്കും 5 അംഗ ഉപ സമിതിയെ ചുമതലപ്പെടുത്തി.കെ.പി അഹമ്മദ്‌,അസീസ്‌ മഞ്ഞിയില്‍, വി.കെ ഖാസ്സിം .പി എം മുഹമ്മദലി,പി.എം ഷംസുദ്ധീന്‍ എന്നിവരാണ്‌ ഉപസമിതി അംഗങ്ങള്‍ .ഡവലപ്‌മന്റ്‌ ഫോറം മാനേജിങ്‌ ഡയറക്‌ടര്‍ ഷറഫു ഹമീദ്‌,ഖത്തര്‍ പ്രവാസി പ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ടയോഗം മദ്രസ്സ സെക്രട്ടറി എം ഐ നൌഷാദിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു.

മഹല്ല്‌ സംവിധാനം ആധുനീകരിക്കുക,ഓഫീസ്‌ കമ്പ്യൂട്ടര്‍ വത്കരിക്കുക,പള്ളി അറ്റകുറ്റപ്പണികളും പെയിന്റിങ് വര്‍ക്കുകളും നടത്തുക തുടങ്ങിയ അടിയന്തര പ്രാധാന്യ വിഷയങ്ങള്‍ അധ്യക്ഷന്‍ സദസ്സിനെ ധരിപ്പിച്ചു.ദ്വിവര്‍ഷ പദ്ധതിയുടെ പ്രാധാന്യം അംഗങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.പ്രവര്‍ത്തകസമിതിയിലെ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കണമെന്ന അഭിപ്രായവും അംഗങ്ങള്‍ പങ്കുവച്ചു.മഹല്ലിന്റെ ദൈനം ദിന ചെലവുകളിലേയ്‌ക്ക്‌ ഖത്തറിലെ പ്രവാസി സംഘത്തിന്റെ നിശ്ചിത മാസാന്തവിഹിതം പരിഗണിക്കുമെന്ന്‌ സെക്രട്ടറി യൂസഫ്‌ ഹമീദ്‌ അറിയിച്ചു.ജനറല്‍സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം ആശംസിച്ചു.