ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 18 August 2013

ദികര്‍ ഹല്‍ഖ വാര്‍ഷികം

തിരുനെല്ലൂര്‍ :
തിരുനെല്ലൂര്‍ മഹല്ല്‌ ജമാഅത്ത്‌ മസ്‌ജിദില്‍ ദികര്‍ ഹല്‍ഖ വാര്‍ഷികം ഭക്തി നിര്‍ഭരമായ സദസ്സില്‍ 2013 ആഗസ്റ്റ്‌ 30 ന്‌ നടക്കും .ബഹു.കോയക്കുട്ടി മുസ്‌ല്യാര്‍ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വം നല്‍കും .ബഹു .ബാവ ദാരിമി പുല്ലാരി മംഗലം മുഖ്യ പ്രഭാഷണം നിര്‍വഹിക്കും .ഇശാ നമസ്‌കാരാനന്തരം ആരംഭിക്കുന്ന ഹല്‍ഖയില്‍ ദാകിരീങ്ങളും സാദാതീങ്ങളും പങ്കെടുക്കും .ആഗസ്റ്റ്‌ 31 ന്‌ കാലത്ത്‌ അന്നദാനം നടത്തും .