തിരുനെല്ലൂര്‍ ഗ്രാമത്തില്‍ നിന്നും രണ്ട് പ്രതിനിധികള്‍ ത്രിതല പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സംവിധാനങ്ങളുടെ പ്രാദേശിക സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് തിരുനെല്ലൂര്‍ ഡിവിഷന്‍ പ്രതിനിധിയായി ഫിജീന എ.എയും മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിനെ പ്രതിനിധീകരിച്ച് എം.ബി സെതു മുഹമ്മദും തിളക്കമാര്‍ന്ന വിജയം കാഴ്‌ചവെച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ വിജയികള്‍ക്ക് അഭിനന്ദന പ്രവാഹം.രാഷ്‌ട്രീയത്തില്‍ പുതിയ സേവന പാതകള്‍ വെട്ടിത്തെളിയിച്ച് മാതൃകാ ജനസേവകരായി മുന്നേറാനാകട്ടെ എന്ന് ദിതിരുനെല്ലൂര്‍ ആശംസാ സന്ദേശത്തില്‍ അറിയിച്ചു..







