ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 18 September 2013

സജീവമായ ചര്‍ച്ചകള്‍ 

തിരുനെല്ലൂര്‍ :
ഈയിടെ വിളിച്ചുചേര്‍ക്കപ്പെട്ട തിരുനെല്ലൂര്‍ മഹല്ല്‌ പ്രവര്‍ത്തകസമിതിയില്‍ മഹല്ലില്‍ നടപ്പിലാക്കാനുള്ള അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.കമ്പ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായിരുന്നു.