ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 18 September 2013

അറിയിപ്പ്‌

നമ്മുടെ ഗ്രാമ വിശേഷങ്ങളും  മഹല്ലു വര്‍ത്തമാനങ്ങളും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന സൈറ്റ്‌ ഇനിമുതല്‍ ദി തിരുനെല്ലൂര്‍ എന്ന പേജില്‍ ലഭ്യമാകും . ഒരുസംസ്കൃതസമൂഹം വളര്‍ന്നുവരണമെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഗുണകാംക്ഷിയുടെ സ്വതന്ത്രമായ നിലപാടുകളായിരിയ്‌ക്കും ഇതില്‍ നിഴലിക്കുന്നത്‌...