ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 11 October 2013

ബലികര്‍മ്മം രണ്ടാം പെരുന്നാളിന്‌

തിരുനെല്ലൂര്‍ :മഹല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബലികര്‍മ്മം രണ്ടാം പെരുന്നാളിന്‌ കാലത്ത്‌ പള്ളിപ്പരിസരത്ത്‌ നടക്കും പങ്കാളികള്‍ തല്‍ സമയത്ത്‌ എത്തിച്ചേരുകയും സഹകരിക്കുകയും വേണമെന്ന്‌ ഉദുഹിയത്ത്‌ പങ്കാളികളുടെ യോഗത്തില്‍  മഹല്ല്‌ പ്രസിഡന്റ്‌ ഹാജി അഹമ്മദ്‌ കെപി അഭ്യര്‍ഥിച്ചു.കേവലം പങ്കാളിത്ത വിഹിതം നല്‍കുന്നതിലൂടെ ഉത്തരവാദിത്തം എല്ലാം കഴിയുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഈദ്‌ സംഗമ ചര്‍ച്ചയും ആരോഗ്യകരമായ തീരുമാനങ്ങളും കൈകൊള്ളാന്‍  ആഗസ്റ്റ്‌ പതിനൊന്നിന്ന്‌ ജുമഅ നമസ്‌കാരാനന്തരം പ്രവര്‍ത്തകസമിതി ചേരുമെന്ന്‌ ജനറല്‍ സിക്രട്ടറി ജമാല്‍ ബാപ്പുട്ടി അറിയിച്ചു.

പെരുന്നാളിനുമുമ്പുതന്നെ പള്ളിയുടെ അറ്റകുറ്റപ്പണികളും നിറം പുതുക്കലും കഴിഞ്ഞുവെന്നും മഹല്ലിന്റെ പുതിയ ഓഫീസ്‌ സംവിധാനം പണിപൂര്‍ത്തിയായി വരുന്ന വിവരവും അധ്യക്ഷന്‍ അറിയിച്ചു.മഹല്ലിന്റെ സകല വിധ പുരോഗതിയിലും നിര്‍ലോഭം സഹകരിച്ചിരുന്നവര്‍ ഇനിയും സഹകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഹാജി കെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.