ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളിൽ നിന്ന് നിരവധി കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടർത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവൻ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ,കേസുകൾ, എന്നിവ വിശകലനം ചെയ്താൽ വ്യക്തമാകും.ഈ യുദ്ധഭൂമിയില്‍ ആവേശകരമായ സമീപനങ്ങളേക്കാള്‍ അവധാനതയോടെയുള്ള നീക്കങ്ങളായിരിയ്‌ക്കും അഭികാമ്യം.
നിതാന്ത ജാഗ്രതയോടെ നാടിന്റെ കരുതലില്‍ കൈകോര്‍ത്ത് നില്‍ക്കാം ...
ആഗസ്‌ത് 15 ന് മഹല്ല് തിരുനെല്ലൂരും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരും സംയുക്തമായി ഒരുക്കുന്ന ജാഗ്രതാസദസ്സിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
-----------
പ്രഭാഷകന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി
പ്രതീക്ഷയുടെ തീരങ്ങളിലേക്ക്
തിരുനെല്ലൂറ്റ് മദ്രസ്സാ അങ്കണത്തില്‍
വൈകുന്നേരം 7 മണിക്ക്
==========