തിരുനെല്ലൂര്‍ : പുലര്‍ച്ചയ്‌ക്ക് നടന്ന മൌലിദ് പാരായണത്തോടെ തിരുനെല്ലുരിലെ നബിദിനാഘോഷ പരിപാടികള്‍ സമാരംഭം കുറിച്ചു.നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ മഹല്ല് വൈസ് പ്രസിഡന്റ് വി എം കാദര്‍മോന്‍ പതാക ഉയര്‍ത്തി.ശേഷം നടന്ന ഘോഷയാത്രയില്‍ നിരവിധിപേര്‍ പങ്കെടുത്തു.
മുല്ലശ്ശേരി കുന്ന് നൂറുല്‍ ഹിദായാങ്കണത്തില്‍ കാലത്ത് 8 മണിയ്‌ക്കായിരുന്നു പതാക ഉയര്‍ത്തിയത്.കുന്നത്തെ മിലാദ് ആഘോഷങ്ങളുടെ ഭാഗമായ കലാപരിപാടികള്‍ ജനുവരി 18 നാണ് അരങ്ങേറുന്നത്.
തിരുനെല്ലൂരില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സൌഹൃദ സംഗമത്തില്‍ പ്രസിഡന്റ് ഹാജി കെപി അഹമ്മദ് അധ്യക്ഷതവഹിക്കും . വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.
നബിദിനാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ നബിദിന സന്ദേശം കൈമാറുകയും വിദ്യാര്‍ഥികള്‍ക്കായി ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച വിവരം പ്രതിനിധിയെ അറിയിക്കുകയും ചെയ്‌തു.